കുട്ടനാട് : തലവടി ചുണ്ടന് വള്ളപ്പുര നിർമ്മിക്കുന്നതിന് മുന്നോടിയായി ഭൂമിപൂജ ഇന്ന് രാവിലെ 10.30ന് നടക്കും. തലവടി തിരുപനയനൂർക്കാവ് ദേവി ക്ഷേത്രം തന്ത്രി നീലകണ്ഠരര് ആനന്ദ് പട്ടമന, ചുണ്ടൻവള്ള ശില്പി സാബു നാരായണൻ ആചാരി എന്നിവർ നേതൃത്വംനൽകും. ക്ഷേത്ര ഓഡിറ്റോറിയത്തിൽ ചേരുന്ന സമ്മേളനം സി.എസ്.ഐ സഭ മുൻ മോഡറേറ്റർ ബിഷപ്പ് തോമസ് കെ ഉമ്മൻ ഉദ്ഘാടനം ചെയ്യും . ചുണ്ടൻവള്ള നിർമ്മാണ സമിതി പ്രസിഡന്റ് കെ.ആർ. ഗോപകുമാർ അദ്ധ്യക്ഷനാകും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി.നായർ മെമ്പർ ബിനു സുരേഷ് എന്നിവർ പങ്കെടുക്കും.പദ്ധതിയുടെ ഏകോപനത്തിനായി ഡോ ജോൺസൺ വി ഇടിക്കുള പ്രോജക്ട് ചെയർമാനായ സമിതിയെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |