ചാരുംമൂട്: താമരക്കുളം പുതിയവീട്ടൽ ദേവീക്ഷേത്രത്തിൽ ഭാഗവത സപ്താഹ ജ്ഞാനയജ്ഞം ഇന്ന് മുതൽ 30 വരെ നടക്കും. 31നാണ് രോഹിണി തിരുനാൾ ഉത്സവം. താഴൂർ ജയനാണ് യജ്ഞാചാര്യൻ.
സപ്താഹ ദിനങ്ങളിൽ ഉച്ചയ്ക്ക് 12 ന് ഭാഗവത പ്രഭാഷണം, 1 ന് പ്രസാദമൂട്ട്, 6.45 ന് യജ്ഞശാലയിൽ പ്രഭാഷണം എന്നിവ ഉണ്ടാകും.
30 ന് ഉച്ചയ്ക്ക് 1ന് സമൂഹസദ്യ, വൈകിട്ട് 4 ന് അവഭൃഥസ്നാന ഘോഷയാത്ര. 31 ന് രോഹിണി തിരുനാൾ ഉത്സവദിവസം രാവിലെ 7.30 ന് ഭാഗവത പാരായണം, 8 ന് കലശപൂജ, 10 ന് നൂറുംപാലും, പുള്ളുവൻപാട്ട്, വൈകിട്ട് 6.45 ന് എതിരേല്പ്, രാത്രി
8 ന് പൂമൂടൽ, 9ന് നാടൻ പാട്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |