ആലപ്പുഴ : റേഷൻ വിതരണത്തിൽ 70 ശതമാനം പുഴുക്കലരിയും 30 ശതമാനം പച്ചരിയും എന്ന മുൻ കാല രീതി നിലനിർത്തണമെന്നാവശ്യപ്പെട്ട് കേരള മഹിളാ സംഘം മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിൽ ധർണ്ണ നടത്തി. അമ്പലപ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവമ്പാടി പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ ധർണ ജില്ല സെക്രട്ടറി ദീപ്തി അജയകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സിന്ധു അജി അദ്ധ്യക്ഷയായി. മണ്ഡലം സെക്രട്ടറി എം. ഷീജ ,പി.കെ.ബൈജു, സി.വാമദേവ് ,ബി.നസീർ, കവിത, ക്ലാരമ്മ പീറ്റർ, ആശ സുനീഷ്, നജിത ഹാരിസ്, സജിതസുധീർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |