മാന്നാർ: ഇസ്ലാമിക് കോളേജസ് ഒഫ് കോ-ഓർഡിനേഷൻ സൗത്ത് സോൺ സി.ആർ.സി പേരന്റിംഗ് മീറ്റ് മാന്നാർ നഫീസത്തുൽ മിസ്രിയ ഇസ്ലാമിക് (വഫിയ്യ) കോളേജിൽ നടന്നു. കേരള യൂണിവേഴ്സിറ്റി അറബിക് വിഭാഗം മേധാവി ഡോ.നൗഷാദ് ഹുദവി ഉദ്ഘാടനം ചെയ്തു. സി.ആർ.സി തെക്കൻമേഖല ചെയർമാൻ ഇസ്മയിൽ കുഞ്ഞ് ഹാജി മാന്നാർ അദ്ധ്യക്ഷത വഹിച്ചു. ഇക്ബാൽ വാഫി, ഡോ.അബ്ദുൽ ബർ വാഫി, ഡോ.മുഹമ്മദ് അലി വാഫി എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. ഷഫീഖ് വടക്കേതിൽ, സലിംഫൈസി, എം.എ.ഉമ്മർ ഹാജി, ഇ.എ. ഹുസ്സൈൻ ഹാജി, ജാബിർ ബാഖവി, അബ്ദുൽസലാം ബാഖവി എന്നിവർ പ്രസംഗിച്ചു. നൗഫൽ വാഫി സ്വാഗതവും അബ്ദുൽ വാസിഹ് വാഫി നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |