അമ്പലപ്പുഴ : കേരള കോൺഗ്രസ് (എം) അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ, മുൻ മന്ത്രി കെ.എം മാണിയുടെ 90ാ മത് ജന്മദിനാഘോഷം കേക്ക് വിതരണം ചെയ്തും ഉച്ചഭക്ഷണം നൽകിയും കാരുണ്യദിനമായി ആഘോഷിച്ചു . നിയോജക മണ്ഡലം തല ഉദ്ഘാടനം എച്ച്. സലാം എം. എൽ. എ നിർവഹിച്ചു . നിയോജക മണ്ഡലം പ്രസിഡന്റ് നസീർ സലാം അദ്ധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറിമാരായ അഡ്വ. പ്രദീപ് കൂട്ടാല, എം. എസ്.നൗഷാദ് അലി, വനിതാ കോൺഗ്രസ് (എം ) സംസ്ഥാന ജനറൽ സെക്രട്ടറി ഇ.ശ്രീദേവി, നിസാം വലിയകുളം, കെ. ഹാഷിം, സിബിച്ചൻ കൂട്ടുകാരൻ, റോയ് പി, സാബു ഗ്രിഗറി, മുഹമ്മദ് കെ.കബീർ തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |