കൊച്ചി: ബഡ്ജറ്റിതര വിഭവ സമാഹരണത്തിന് ആരംഭിച്ച കിഫ്ബിയെ സംസ്ഥാന സർക്കാരിന്റെ കടമെടുപ്പ് പരിധിയിൽ ഉൾപ്പെടുത്തിയത് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ കരാറുകാർ 23ന് രാവിലെ 11ന് അക്കൗണ്ടന്റ് ജനറൽ ഓഫീസിന് മുന്നിൽ ധർണ നടത്തും. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര ധനകാര്യമന്ത്രിക്ക് നിവേദനം നൽകിയതായി കേരളാ ഗവ. കോൺട്രാക് ടേഴ്സ് അസോസിയേഷൻ പ്രസിഡന്റ് വർഗീസ് കണ്ണമ്പിള്ളി പറഞ്ഞു. നിയമസഭയുടെ അംഗീകാരത്തോടും റിസർവ് ബാങ്കിന്റെ അറിവോടും കൂടിയാണ് കിഫ്ബി പ്രവർത്തിക്കുന്നത്. നിലവിലെ പ്രവർത്തികൾ പൂർത്തീകരിക്കാനും നിക്ഷേപകരുടെ താത്പര്യങ്ങൾ സംരക്ഷിക്കാനും പ്രവർത്തന സ്വാതന്ത്ര്യവും കാലാവധിയും കിഫ്ബിക്ക് കേന്ദ്രം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |