SignIn
Kerala Kaumudi Online
Friday, 19 April 2024 4.34 AM IST

പരീക്ഷാച്ചൂടിലേക്ക് എസ്.എസ്.എൽ.സി പരീക്ഷ 9 മുതൽ ജില്ലയിൽ 32,006 വിദ്യാർത്ഥികൾ 10 മുതൽ 30 വരെ ഹയർ സെക്കൻഡറി, വി.എച്ച്.എസ്.സി പരീക്ഷകൾ

exam

കൊച്ചി: ഈ വർഷത്തെ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, വി.എച്ച്.എസ്‌.സി പരീക്ഷകളുടെ മുന്നൊരുക്കങ്ങൾ എ.ഡി.എം എസ്. ഷാജഹാന്റെ നേതൃത്വത്തിൽ വിലയിരുത്തി. വിദ്യാഭ്യാസം, പൊലീസ്, ട്രഷറി വകുപ്പ് ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.

മാർച്ച് 9 മുതൽ 29 വരെ എസ്.എസ്.എൽ.സി പരീക്ഷയും 10 മുതൽ 30 വരെ ഹയർ സെക്കൻഡറി, വി.എച്ച്.എസ്.സി പരീക്ഷകളും നടക്കും. സംസ്ഥാന സിലബസിൽ 32,006 കുട്ടികളാണ് എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്നത്. ദിവസവും രാവിലെ 9.30ന് പരീക്ഷ ആരംഭിക്കും. പരീക്ഷാ കേന്ദ്രങ്ങളിൽ ഔദ്യോഗിക സമയക്രമം കൃത്യമായി പാലിക്കണമെന്ന് കർശന നിർദേശം നൽകിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് ഉപഡയറക്ടർ ഹണി ജി. അലക്‌സാണ്ടർ പറഞ്ഞു. പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർത്ഥികൾക്ക് അധിക സമയം, വ്യാഖ്യാതാവിന്റെ സേവനം, സ്‌ക്രൈബ് തുടങ്ങിയ സഹായങ്ങൾ ഏർപ്പെടുത്തും.

ഉദയംപേരൂർ എസ്.എൻ.ഡി.പി ഹൈസ്‌കൂളിലാണ് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്നത്. 584 കുട്ടികൾ. ഏറ്റവും കുറവ് മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ മൂവാറ്റുപുഴ എൻ.എസ്.എസ് ഹൈകൂളിലാണ്,​ 3 കുട്ടികൾ.

 322 പരീക്ഷാകേന്ദ്രങ്ങൾ

എറണാകുളം, ആലുവ, മൂവാറ്റുപുഴ, കോതമംഗലം വിദ്യാഭ്യാസ ജില്ലകളിലായി ആകെ 322 പരീക്ഷാ കേന്ദ്രങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്. (എറണാകുളം-100, ആലുവ- 117, മൂവാറ്റുപുഴ- 54, കോതമംഗലം- 51 ). പരീക്ഷാകേന്ദ്രങ്ങളെ 51 ക്ലസ്റ്ററുകളായി തിരിച്ചിട്ടുണ്ട്. എറണാകുളം- 17, ആലുവ- 17, മൂവാറ്റുപുഴ- 9, കോതമംഗലം- 8 എന്നിങ്ങനെയാണ് ക്ലസ്റ്ററുകൾ. പരീക്ഷാ കേന്ദ്രങ്ങളിലെ പരിശോധനയ്ക്കായി ഗവ. സെക്രട്ടേറിയറ്റ് തലത്തിലും റവന്യൂ, ജില്ലാ, വിദ്യാഭ്യാസ ജില്ല തലത്തിലും പ്രത്യേകം സ്‌ക്വാഡുകൾ രൂപീകരിച്ചു. ചോദ്യപേപ്പർ വിതരണത്തിന് പ്രത്യേകം ഉദ്യോഗസ്ഥരെ നിയോഗിച്ചു. ഹയർ സെക്കൻഡറി പരീക്ഷയ്ക്ക് 217 കേന്ദ്രങ്ങളും വി.എച്ച്.എസ്‌.സിക്ക് 34 കേന്ദ്രങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.

 ചോദ്യപേപ്പറുകളുടെ സുരക്ഷ ഉറപ്പാക്കും

പരീക്ഷാ കേന്ദ്രങ്ങളിലേക്കുള്ള ചോദ്യപേപ്പറുകൾ കർശനമായ പൊലീസ് സുരക്ഷയിൽ വിവിധ ട്രഷറികളിൽ സൂക്ഷിക്കും. ചോദ്യപേപ്പറുകളുടെ വിതരണത്തിന് ക്ലസ്റ്ററുകൾ തിരിച്ച് ഉദ്യോഗസ്ഥരെ പ്രത്യേകം നിയോഗിച്ചിട്ടുണ്ട്.

 സൗകര്യമൊരുക്കണം: എ.ഡി.എം

പരീക്ഷ സെന്ററുകളായ സ്‌കൂളുകളിൽ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ എ.ഡി.എം നിർദേശിച്ചു. പി.ടി.എയുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ വിദ്യാർത്ഥികൾക്കുള്ള സൗകര്യങ്ങൾ സജ്ജീകരിക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, EXAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.