കൊച്ചി: തെക്കുകിഴക്കൻ ഏഷ്യയിലെ 150 സംരംഭകർ പങ്കെടുത്ത സ്റ്റാൻഫോർഡ് സീഡ് സ്പാർക്ക് പ്രോഗ്രാമിൽ ടൈ കേരള നാമനിർദേശം ചെയ്ത ഏഴ് സ്റ്റാർട്ടപ്പുകൾക്ക് വിജയം. ഹാപ്പിമൈൻഡ്സ്, ഫൂ ഫുഡ്സ്, ഫെമിസേഫ്, എനേബിൾ ഐ.എ.എസ്.ടി, സ്ക്വയർലീഗ് വെഞ്ചേഴ്സ് എന്നിവ വിജയികളായി. ക്ലൂഡോട്ട്, ടുട്ടിഫ്രൂട്ടി എന്നിവ ആദ്യ ഇരുപതിലും ഇടംപിടിച്ചു.
വളർന്നുവരുന്ന സംരംഭക, സ്റ്റാർട്ടപ്പുകൾക്കായി അഞ്ച് മാസത്തെ ഓൺലൈൻ പ്രോഗ്രാമാണ് സ്റ്റാൻഫോർഡ് സീഡ് സ്പാർക്ക്. സംരംഭകരുടെ ആശയങ്ങൾ വിപുലീകരിക്കുക, ശൃംഖല വളർത്തുക, ബിസിനസ് മികവ് വർദ്ധിപ്പിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ടൈ കേരള എക്സിക്യുട്ടീവ് ഡയറക്ടർ അരുൺ നായർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |