തൃക്കാക്കര: കുസാറ്റിലുണ്ടായ തീപിടിത്തത്തിൽ കമ്പ്യൂട്ടർ ലാബ് കത്തിനശിച്ചു. ഇന്നലെ രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം. 36 കമ്പ്യൂട്ടറുകളും ഫർണിച്ചറുകളും ബാറ്ററി, വയറിംഗുകളും പൂർണമായും നശിച്ചു. സീലിംഗ് തീപിടിത്തത്തെ തുടർന്ന് അടർന്നുവീണു.
എം.എസ്.സി ഡാറ്റ സയൻസ് ലാബിലാണ് തീ പിടിത്തമുണ്ടായത്. സംഭവ സമയം വിദ്യാർത്ഥികളില്ലാതിരുന്നതിനാൽ ദുരന്തം ഒഴിവായി. കമ്പ്യൂട്ടർ ലാബിലെ എ.സി ഓണാക്കി അല്പസമയത്തിന് ശേഷം ശബ്ദം കേട്ട് നോക്കിയപ്പോഴാണ് തീയും പുകയും ഉയരുന്നത് കണ്ടത്. എലൂർ,തൃക്കാക്കര തുടങ്ങിയ സ്റ്റേഷനുകളിൽ നിന്ന് രണ്ടു ഫയർ എൻജിനുകൾ മണിക്കൂറുകൾ നടത്തിയ പരിശ്രമത്തിനൊടുവിലാണ് തീ അണയ്ക്കാനായത്.എ.സിയിൽ നിന്നാണ് തീപിടിത്തമുണ്ടായത്. ഏതാണ്ട് 40 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |