SignIn
Kerala Kaumudi Online
Sunday, 01 September 2024 5.25 AM IST

നടത്തിപ്പുകാരുടെ വിശപ്പടക്കാൻ കഴിയാതെ ജനകീയ ഹോട്ടൽ

Increase Font Size Decrease Font Size Print Page
janakeeya

വൈപ്പിൻ: സാധാരണക്കാരുടെ കൈയടിയേറെ നേടിയ ജനകീയ ഹോട്ടലിലെ നടത്തിപ്പുകാർ വിശപ്പടക്കാൻ പാടുപെടുകയാണ്. പള്ളിപ്പുറം പഞ്ചായത്ത് മുൻകൈയെടുത്ത് തുടങ്ങിയ മുനമ്പം പോത്തൻ വളവിലെ ജനകീയ ഹോട്ടലിലും സ്ഥിതി വിഭിന്നമല്ല. കൂടുതൽ ഇടപാടുകാരെ ലഭിക്കുമെന്ന കണക്കുകൂട്ടലിൽ മുനമ്പം മിനി ഹാർബറിന് സമീപത്തേക്ക് മാറ്റിയപ്പോൾ കെട്ടിട വാടക കൂടി. അധിക വാടക നടത്തിപ്പുകാർ വഹിക്കേണ്ടിവന്നു. 4 വർഷം മുമ്പ് ഹോട്ടൽ തുടങ്ങുമ്പോൾ 5 പേരായിരുന്നു നടത്തിപ്പുകാർ. നഷ്ടത്തിലായതോടെ ഒരാൾ പിരിഞ്ഞുപോയി. 20 രൂപയ്ക്ക് ദിവസവും 250 ഊണ് പോയിരുന്നിടത്ത് ഇപ്പോൾ 30 രൂപയായപ്പോൾ 120ലേക്ക് താഴ്ന്നു. 4 പേർക്കും ഇപ്പോൾ ഓരോ ലക്ഷം രൂപ വീതം കടമുണ്ട്. ഈ കടമൊക്കെ എങ്ങിനെ വീട്ടുമെന്ന് നിശ്ചയമില്ലെങ്കിലും പ്രതീക്ഷയോടെ ഇവർ ഹോട്ടൽ നടത്തിപ്പ് തുടരുകയാണ്.
കുടുംബശ്രീമിഷന്റെ സംഘാടനത്തിൽ അതാത് പഞ്ചായത്തുകളുടെ സഹകരത്തോടെയാണ് ജനകീയ ഹോട്ടലുകൾ പ്രവർത്തിക്കുന്നത്. 20 രൂപയുടെ ഊണിന് 10 രൂപ സർക്കാർ സബ്‌സിഡി നൽകും. കെട്ടിടവാടക, കറന്റ് ചാർജ്, വെള്ളക്കരം എന്നിവ പഞ്ചായത്ത് വഹിക്കും. ചെറുതെങ്കിലും സുരക്ഷിതവും സ്ഥിരവുമായ ജോലി എന്നതിൽ ആകൃഷ്ടരായാണ് എല്ലായിടത്തും കുടുബശ്രീ വനിതകൾ ജനകീയ ഹോട്ടൽ നടത്തിപ്പിനിറങ്ങിയത്.
കുടുംബശ്രീ മിഷന്റെ തീരുമാനപ്രകാരം ഊണിന്റെ വില മാസങ്ങൾക്കു മുമ്പ് 20 രൂപയിൽ നിന്ന് 30 രൂപ ആക്കിയതോടെ ഹോട്ടലിൽ എത്തുന്നവരുടെ എണ്ണം കുറഞ്ഞു. പഞ്ചായത്ത് നിശ്ചയിക്കുന്ന വാടകയ്ക്ക് കെട്ടിടം കിട്ടാതായപ്പോൾ ബാക്കി വാടകകൂടി നടത്തിപ്പുകാർ വഹിക്കേണ്ടി വന്നു. ഇതിന് പുറമേ മേശ, കസേര, പാത്രങ്ങൾ ഇവയെല്ലാം ഇവർ കൈയിൽ നിന്നെടുക്കേണ്ടി വന്നു. മിക്കവരും വായ്പയെടുത്താണ് ഇവയൊക്കെ ഒരുക്കിയത്.
ഹോട്ടലുകൾ തുടങ്ങിയപ്പോൾ 800 രൂപയുണ്ടായിരുന്ന ഗ്യാസിന്റെ വില രണ്ടായിരത്തിലേറെ രൂപയായി വർദ്ധിച്ചതും വിനയായി. സർക്കാർ കടക്കെണിയിലായതോടെ സബ്‌സിഡിയും മുടങ്ങി. കടം പെരുകിയതോടെ പലരും നടത്തിപ്പിൽ നിന്നു പിൻവാങ്ങി. ശേഷിക്കുന്നവർ കഷ്ടകാലം അതിജീവിക്കാമെന്ന നേരിയ പ്രതീക്ഷയിൽ കഴിയുകയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.