കൊച്ചി: കെട്ടിട നിർമ്മാണം നടക്കുന്നതിന്റെ പേരു പറഞ്ഞ് വേണാട് എക്സപ്രസ് ട്രെയിനിന്റെ എറണാകുളം ജംഗ്ഷൻ (സൗത്ത് ) സ്റ്റോപ്പ് മറ്റൊരു ബദൽ മാർഗം ഒരുക്കാതെ മേയ് ഒന്നുമുതൽ നിറുത്തലാക്കാനുള്ള തീരുമാനം പുന:പരിശോധിക്കണമെന്ന് റെസിഡന്റ്സ് അസോസയേഷൻ കോ ഓർഡിനേഷൻ കൗൺസിൽ (റാക്കോ) ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
റാക്കോ ജില്ലാ പ്രസിഡന്റ് കുബളം രവി അദ്ധ്യക്ഷത വഹിച്ചു. റാക്കോ സംസ്ഥാന ജനറൽ സെക്രട്ടറി കുരുവിള മാത്യൂസ്,
ജില്ലാ വൈസ് പ്രസിഡന്റ് കെ.എസ്. ദിലീപ് കുമാർ, ജനറൽ സെക്രട്ടറിമാരായ ഏലൂർ ഗോപിനാഥ്, കെ.ജി. രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |