SignIn
Kerala Kaumudi Online
Friday, 27 September 2024 3.51 PM IST

റാങ്കിംഗിൽ കുസാറ്റിന് നേട്ടം

Increase Font Size Decrease Font Size Print Page
cusat

കൊച്ചി: ടൈംസ് ഹയർ എഡ്യൂക്കേഷൻ ഏഷ്യ യൂണിവേഴ്‌സിറ്റി റാങ്കിംഗിൽ കൊച്ചിൻ സർവകലാശാല (കുസാറ്റ്) 301 - 350 സ്ലാബിൽ ഇടംപിടിച്ചു. ഒരു വർഷത്തിനിടെ രണ്ട് സ്ലാബുകളുടെ ഗണ്യമായ കയറ്റം അടയാളപ്പെടുത്തിയ കുസാറ്റ് കഴിഞ്ഞ വർഷം 401 - 500 സ്ലാബിലായിരുന്നു. വിവിധ പാരാ മീറ്ററുകളിൽ പുരോഗതി രേഖപ്പെടുത്തിയ കുസാറ്റ് റാങ്കിംഗിൽ കേരളത്തിലെ സർവകലാശാലകളിൽ രണ്ടാം സ്ഥാനത്താണ്. ലോകമെമ്പാടുമുള്ള വൈവിദ്ധ്യമാർന്ന ഗവേഷനാധിഷ്ഠിത സർവകലാശാലകളുടെ പ്രവർത്തനമികവ് പ്രതിഫലിപ്പിക്കുകയാണ് ലക്ഷ്യം. പ്രകടന സൂചകങ്ങളെ അദ്ധ്യാപനം, ഗവേഷണ അന്തരീക്ഷം, ഗവേഷണ നിലവാരം, അന്താരാഷ്ട്ര വീക്ഷണം, വ്യവസായം എന്നീ അഞ്ച് മേഖലകളായി തിരിച്ചാണ് റാങ്കിംഗ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.