കൊച്ചി: എരൂർ ഭവൻസ് വിദ്യാമന്ദിറിൽ ഒരാഴ്ചക്കാലം നീണ്ടുനിന്ന 12-ാമത് അഖിലേന്ത്യ ഭവൻസ് ദേശീയോദ്ഗ്രഥന പരിപാടി സമാപിച്ചു. ഇന്നലെ നടന്ന സമാപന സമ്മേളനത്തിൽ ഭാരതീയ വിദ്യാഭവൻ കൊച്ചി കേന്ദ്ര ഡെപ്യൂട്ടി ഡയറക്ടർ കെ. സുരേഷ് മുഖ്യപ്രഭാഷണം നടത്തി. ഡയറക്ടർ ഇ. രാമൻകുട്ടി ചടങ്ങിൽ പങ്കെടുത്തു. വിവിധ ഭവൻസ് സ്കൂളുകളിൽ നിന്നെത്തിയ അദ്ധ്യാപക വിദ്യാർത്ഥി പ്രതിനിധികളും സംസാരിച്ചു. പങ്കെടുത്ത പ്രതിനിധികൾക്ക് സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. സമാപനച്ചടങ്ങിൽ ഭവൻസ് എരൂർ അസിസ്റ്റന്റ് വൈസ് പ്രിൻസിപ്പൽ വി.ജി. ജിജിത സ്വാഗതവും ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപിക ബി. അമ്പിളി നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |