തൃപ്പൂണിത്തുറ: കേരള ഇലക്ട്രിക്കൽ വയർമാൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനവും കുടുംബസംഗമവും കെ. ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് എൻ.ബി. മധുസൂദനൻ അദ്ധ്യക്ഷനായി. നഗരസഭE വൈസ് ചെയർമാൻ കെ.കെ. പ്രദീപ്കുമാർ ഓൺലൈൻ സേവനമായ 'ടെക് ഓൺ കാൾ" ആപ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. സംഘടനാംഗങ്ങളും കുടുംബാംഗങ്ങളും കലാപരിപാടികൾ അവതരിപ്പിച്ചു.ഭാരവാഹികളായി കെ.എൽ. വിനോദ്കുമാർ (സംസ്ഥാന പ്രസിഡന്റ്), അനൂപ് (സംസ്ഥാന സെക്രട്ടറി), ശ്രീജിത്ത് (ട്രഷറർ) തുടങ്ങിയവരെ തിരഞ്ഞെടുത്തു. രാംകുമാർ സക്ഷമ, സുജിത്ത്, ഡേവിഡ് വലിയവീട്ടിൽ, കെ.എം.ജോയ്, ഉമ ശങ്കർ, പി.ആർ.വാസുദേവൻ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |