കൊച്ചി: പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി നടത്തുന്ന അവധിക്കാല അദ്ധ്യാപക സംഗമം ജില്ലയിൽ ഇന്ന് മുതൽ ആരംഭിക്കും. മാറിയ പാഠപുസ്തകങ്ങൾ, ടീച്ചർ ടെക്സ്റ്റ് എന്നിവയുടെ പരിചയപ്പെടലും ക്ലാസ്റൂം വിനിമയവുമാണ് പരിശീലനത്തിൽ പ്രധാനം. അഞ്ചു ദിവസങ്ങൾ വീതമുള്ള രണ്ട് ഘട്ടങ്ങളായാണ് പരിശീലനം. ജില്ലയിൽ 256 ബാച്ചുകളിലായി 9600 അദ്ധ്യാപകർ പരിശീലനത്തിൽ പങ്കെടുക്കും. സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തിലാണ് പരിശീലനം. പരിശീലനവുമായി ബന്ധപ്പെട്ട എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയായതായി ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഹണി ജി. അലക്സാണ്ടർ, സമഗ്രശിക്ഷാ ജില്ലാ പ്രോജക്ട് കോ ഓഡിനേറ്റർ ബിനോയ് കെ. ജോസഫ്, ജില്ലാ പ്രോഗ്രാം ഓഫീസർ വി.ആർ. ദീപാദേവി എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |