കൊച്ചി: കേരള ഗവ. ആയുർവേദ ഫാർമസിസ്റ്റ്സ് അസോസിയേഷന്റെ ജില്ലാ സമ്മേളനം ആലുവയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ആരതി വിജയൻ അദ്ധ്യക്ഷത വഹിച്ചു.
ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ.കെ.വി.പി. ജയകൃഷ്ണൻ മുഖ്യാതിഥിയായി. വിരമിക്കുന്ന സംസ്ഥാന ജോയിന്റ് സെക്രട്ടറി വി.പി. വിമൽ രാജിനെ സംസ്ഥാന പ്രസിഡന്റ് കെ.വി. സാബു ആദരിച്ചു. വിദ്യാർത്ഥികൾക്കുള്ള അവാർഡ് സംസ്ഥാന ജനറൽ സെക്രട്ടറി ദിപു വി. ദിവാകർ സമ്മാനിച്ചു. ഡോ. തോമസ് ജിബിൻ, കലാറാണി, വി.യു. കൃഷ്ണദാസ്, ശ്രീഹരി. ആർ., ഹാഷിം എ.ആർ, അരുൺ ബി.എസ്. തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |