പള്ളുരുത്തി: ഇടക്കൊച്ചി സർവ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ഫലവൃക്ഷ, പച്ചക്കറി തൈകൾ വിതരണം ചെയ്തു. ബാങ്കിന്റെ ഹെഡ് ഓഫീസ് അങ്കണത്തിൽ ഡയറക്ടർ ബോർഡ് മെമ്പർ കെ.എം മനോഹരന്റെ അദ്ധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ മാതൃക റസിഡന്റ് അസോസിയേഷൻ സെക്രട്ടറി പി.കെ പ്രദീപിന് പ്ലാവിൻ തൈ നൽകി ബാങ്ക് പ്രസിഡന്റ് ജോൺ റിബല്ലോ നിർവ്വഹിച്ചു. കൗൺസിലർമാരായ ജിജടെൻസൻ, അഭിലാഷ് തോപ്പിൽ, സ്കൂളുകളിൽ നിന്നുള്ള പ്രതിനിധികൾ, റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ, ബാങ്ക് ഡയറക്ടർമാരായ പി.ഡി. സുരേഷ്, ജസ്റ്റിൻ കവലക്കൽ, ബാങ്ക് സെക്രട്ടറി പി.ജെ ഫ്രാൻസിസ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |