കൊച്ചി: കാക്കനാട് രാജഗിരി കോളേജ് ഒഫ് മാനേജ്മെന്റ് ആൻഡ് അപ്ലൈഡ് സയൻസസിൽ എൻ.എസ്.എസിന്റേയും വിവിധ വകുപ്പുകളുടേയും ക്ലബ്ബുകളുടേയും നേതൃത്വത്തിൽ രാജീവനി പരിസ്ഥിതി ദിനാചരണം നടത്തി. കൊമേഴ്സ് വിഭാഗം, കൊച്ചി വാട്ടർ മെട്രോയുമായി ചേർന്ന് സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം കെ.എം.ആർ.എൽ. എം.ഡി ലോക്നാഥ് ബെഹ്റ കാക്കനാട് വാട്ടർ മെട്രോ സ്റ്റേഷൻ പരിസരത്ത് തൈ നട്ട് നിർവ്വഹിച്ചു. പ്രിൻസിപ്പൽ ഡോ. ലാലി മാത്യു, കൊമേഴ്സ് വകുപ്പദ്ധ്യക്ഷ മേരി ആന്റണി, അദ്ധ്യാപകരായ മരിയ, ആതിര, ഷാലറ്റ്, വിനീത വർഗ്ഗീസ്, എൻ.എസ്.എസ് കോർഡിനേറ്റർ വി. എസ്. ചന്ദ്രലാൽ, പി. എസ്. ഹിത എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |