കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് കേരള പ്രദേശ് ഗാന്ധിദർശൻ വേദി സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു. ഹൈക്കോടതി വിധി മറികടന്ന് ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളുടെ ശിക്ഷ ഇളവ് ചെയ്യാനുള്ള ഗൂഢനീക്കം ആഭ്യന്തരവകുപ്പിന്റെ ഒത്താശയോടെയാണ് നടന്നത്. അതിന്റെ ഉത്തരവാദിത്വം അഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്കാണെന്ന് ഭാരവാഹികൾ പറഞ്ഞു. സംസ്ഥാന ചെയർമാൻ ഡോ. എം. സി ദിലീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. അജിതൻ മേനോത്ത്, ട്രഷറർ എം.എസ്. ഗണേശൻ, ഡോ. പി.വി. പുഷ്പജ, കെ.ജി. ബാബുരാജ്, സുരേഷ്ബാബു എളയാവൂർ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |