
സി.പി.എം മുൻ കൗൺസിലർ യു.ഡി.എഫിൽ
കൊച്ചി: മുൻ എൽ.ഡി.എഫ് കൗൺസിലറെ യു.ഡി.എഫ് സ്വതന്ത്രനായും ഒപ്പം 40 സ്ഥാനാർത്ഥികളെയും കൊച്ചി കോർപ്പറേഷനിലേയ്‌ക്ക് കോൺഗ്രസ് പ്രഖ്യാപിച്ചു. പൊതുസീറ്റുകളിൽ മൂന്നിടത്ത് വനിതകൾ മത്സരിക്കും. വൈറ്റിലയിലാണ് (46 ഡിവിഷൻ) മുൻ സി.പി.എം കൗൺസിലർ വി.പി. ചന്ദ്രൻ യു.ഡി.എഫ് സ്വതന്ത്രനായി മത്സരിക്കുക. സി.പി.എം ലോക്കൽ സെക്രട്ടറി, ഏരിയ കമ്മിറ്റി അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ച അദ്ദേഹം ആഭ്യന്തര പ്രശ്‌നങ്ങളെ തുടർന്നാണ് പുറത്തുപോയത്. കേരള കോൺഗ്രസിന്റെ സീറ്റിലാണ് മത്സരിക്കുന്നത്.
യു.ഡി.എഫ് വിജയിച്ചാൽ മേയറാകുമെന്ന് പ്രതീക്ഷിക്കുന്ന കെ.പി.സി.സി ജനറൽ സെക്രട്ടറി കൂടിയായ ദീപ്‌തി മേരി വർഗീസ് പൊതുസീറ്റിലാണ് മത്സരിക്കുന്നത്. സ്‌റ്റേഡിയം ഡിവിഷനിലാണ് സിറ്റിംഗ് കൗൺസിലറായ ദീപ്‌തി മത്സരിക്കുക. സീന ഗോകുലൻ (പുതുക്കലവട്ടം), ഷൈല തദേവൂസ് ( മൂലങ്കുഴി) എന്നിവരാണ് പൊതുസീറ്റിലെ മറ്റു വനിതകൾ.
ഡിവിഷൻ, സ്ഥാനാർത്ഥി
കോന്തുരുത്തി കെ.എസ്. അഭിഷേക്
ഐലൻഡ് സൗത്ത് ഷക്രിദ സുരേഷ് ബാബു
കേടഭാഗം മോളി ഉദയൻ
പള്ളുരുത്തി ഈസ്‌റ്റ് നീതു തമ്പി
പള്ളുരുത്തി കച്ചേരിപ്പടി എൻ.ആർ. ശ്രീകുമാർ
നമ്പ്യാപുരം ഷീജ പടിപ്പുരയ്‌ക്കൽ
പള്ളുരുത്തി ഗീത പ്രഭാകരൻ
പുല്ലാർദേശം മഞ്ജു
തടേഭാഗം ജാൻസി ജോസഫ്
തോപ്പുംപടി ജോസഫ് സുമിത്
മൂലങ്കുഴി ഷൈല തദേവൂസ്
നസ്രേത്ത് കെ.എസ്. പ്രമോദ്
എളമക്കര നോർത്ത് അഡ്വ. രഞ്ജിനി ബേബി
പുതുക്കലവട്ടം സീന ഗോകുലൻ
കുന്നുംപുറം പ്രിയ രാജേഷ്
പോണേക്കര നിമ്മി മറിയം
ദേവൻകുളങ്ങര കെ.എ. വിജയകുമാർ
സ്റ്റേഡിയം ദീപ്‌തി മേരി വർഗീസ്
പാടിവട്ടം ഷിബി സോമൻ
വെണ്ണല സാബു കോറോത്ത്
ചക്കരപ്പറമ്പ് പി.എം. നസീമ
ചളിക്കവട്ടം ബിന്ദു വിജു
എളംകുളം പി.ഡി. നിഷ
പൊന്നുരുന്നി എം.എക്‌സ്. സെബാസ്റ്റ്യൻ
പൂണിത്തുറ സേവ്യർ പി. ആന്റണി
പനമ്പിള്ളിനഗർ ആന്റണി പൈനുംതറ
പെരുമാനൂർ കെ.എക്‌സ്. ഫ്രാൻസിസ്
ഫോർട്ടുകൊച്ചി ഷൈനി മാത്യു
ഈരവേലി റഹീന റഫീക്ക്
കരിപ്പാലം കെ.എം. മനാഫ്
കരുവേലിപ്പടി കവിത ഹരികുമാർ
ഐലൻഡ് നോർത്ത് ആന്റണി കുരീത്തറ
എറണാകുളം സൗത്ത് കെ.വി.പി കൃഷ്ണകുമാർ
ഗാന്ധിനഗർ നിർമ്മല
എറണാകുളം സെൻട്രൽ മനു ജേക്കബ്
എറണാകുളം നോർത്ത് ടൈസൺ മാത്യു
കലൂർ സൗത്ത് എം.ജി. അരിസ്‌റ്റോട്ടിൽ
അയ്യപ്പൻകാവ് ദീപക് ജോയ്
പൊറ്റക്കുഴി സരീന ജോർജ്
എളമക്കര സൗത്ത് വി.ആർ. സുധീർ
യു.ഡി.എഫ് സീറ്റ് വിഭജനം
കോൺഗ്രസ് 65
മുസ്‌ളീം ലീഗ് 7
കേരള കോൺഗ്രസ് 3
ആർ.എസ്.പി 1
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |