SignIn
Kerala Kaumudi Online
Monday, 25 May 2026 4.08 AM IST

'വഖഫ് ബോർഡ് പിരിച്ചുവിടണം'

waqaf

വൈ​പ്പി​ൻ​:​കേ​ര​ള​ ​വ​ഖ​ഫ് ​ബോ​ർ​ഡ് ​പി​രി​ച്ചു​വി​ട​ണ​മെ​ന്ന് ​ഭൂ​സം​ര​ക്ഷ​ണ​സ​മി​തി​ര​ക്ഷാ​ധി​കാ​രി​ ​ഫാ.​ ​ആ​ന്റ​ണി​ ​സേ​വ്യ​ർ​ ​ത​റ​യി​ൽ,​ ​ചെ​യ​ർ​മാ​ൻ​ ​ജോ​സ​ഫ് ​റോ​ക്കി​ ​പാ​ല​ക്ക​ൽ,​ ​ക​ൺ​വീ​ന​ർ​ ​ജോ​സ​ഫ് ​ബെ​ന്നി​ ​കു​റു​പ്പ​ശ്ശേ​രി​എ​ന്നി​വ​ർ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​ഈ​ ​ആ​വ​ശ്യം​ ​ഉ​ന്ന​യി​ച്ച് ​മു​ഖ്യ​മ​ന്ത്രി​ക്ക് ​നി​വേ​ദ​നം​ ​ന​ൽ​കു​മെ​ന്നും​ ​ഇ​വ​ർ​ ​പ​റ​ഞ്ഞു.​ ​നി​യ​മ​വി​രു​ദ്ധ​മാ​യി​ ​വ​ഖ​ഫ് ​ര​ജി​സ്റ്റ​റി​ൽ​ 2019​ ​ൽ​ 41​-ാം​ ​ന​മ്പ​റാ​യി​ട്ടാ​ണ് ​മു​ന​മ്പ​ത്തെ​ 404.76​ ​ഏ​ക്ക​ർ​ ​ഭൂ​മി​ ​ഉ​ൾ​പ്പെ​ടു​ത്തി​യ​ത്.​ ​നി​യ​മ​ ​വി​രു​ദ്ധ​മാ​യ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​ചെ​യ്യു​ന്ന​തി​ലൂ​ടെ​ ​മു​ന​മ്പം​ ​വി​ഷ​യം​ ​കൂ​ടു​ത​ൽ​ ​സ​ങ്കീ​ർ​ണ്ണ​മാ​ക്കു​വാ​നാ​ണ് ​വ​ഖ​ഫ് ​ബോ​ർ​ഡ് ​ശ്ര​മി​ക്കു​ന്ന​തെ​ന്നും​ ​അ​പൂ​ർ​ണ​വും​ ​തെ​റ്റാ​യ​തു​മാ​യ​ ​തീ​രു​മാ​ന​ങ്ങ​ൾ​ ​എ​ടു​ക്കു​ന്ന​ ​വ​ഖ​ഫ് ​ബോ​ർ​ഡ് ​പി​രി​ച്ചു​ ​വി​ട​ണ​മെ​ന്നും​ ​ഇ​വ​ർ​ ​ആ​വ​ശ്യ​പ്പെ​ട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL