
കൊച്ചി: ബാങ്ക് എംപ്ലോയീസ് ആർട്സ് മൂവ്മെന്റിന്റെ (ബിം) പ്രതിവാര പരിപാടികളുടെ ഭാഗമായി 'തനത് ലാവണം' നാടകവും ഗായകൻ അലോഷിയുടെ സംഗീത പരിപാടിയും അരങ്ങേറും. തൃശൂർ എൻക്ലേവ് തിയേറ്റർ കളക്ടീവ് അവതരിപ്പിക്കുന്ന നാടകകൃത്ത് തുപ്പേട്ടന്റെ (എം.എസ്. നമ്പൂതിരി) വിഖ്യാത നാടകം 'തനത് ലാവണം' 26ന് വൈകിട്ട് 6.30ന് എറണാകുളം ടി.ഡി.എം. ഹാളിൽ നടക്കും. ബീമിന്റെ 506-ാമത് പരിപാടിയാണിത്. എറണാകുളം കരയോഗവുമായി സഹകരിച്ചാണ് പരിപാടി. 507-ാമത് പരിപാടിയായി കേരളത്തിലുടനീളം ശ്രദ്ധേയമായ 'ആലോഷി പാടുന്നു...' എന്ന സംഗീത വിരുന്ന് അരങ്ങേറും. 30ന് വൈകിട്ട് 6.30നാണ് പരിപാടി. ഫോൺ: 8078007761, beame83@gmail.com.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |