പെരുമ്പാവൂർ: 104 ാമത്തെ വയസിൽ സമ്മതിദാന അവകാശം വിനിയോഗിച്ച് കീഴില്ലം കുന്നത്ത് കെ.എം. ദാനിയേൽ. കീഴില്ലം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ 150 ാം ബൂത്തിൽ മകൻ ജോസഫ്.കെ. ദാനിയേലിനൊപ്പം ആദ്യ വോട്ടറായാണ് ദാനിയേൽ വോട്ട് ചെയ്തത്. രാവിലെ 6.45ന് പോളിംഗ് സ്റ്റേഷനിൽ എത്തി കാത്തിരുന്ന് 7 മണിക്ക് തന്നെ വോട്ട് രേഖപ്പെടുത്തി. കാൽ നടയായി എത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. വയോധികർക്കുള്ള പോസ്റ്റൽ ബാലറ്റിനുള്ള പ്രത്യേക അപേക്ഷയുമായി ബി.എൽ.ഒ ഇദ്ദേഹത്തെ സമീപിച്ചെങ്കിലും നേരിട്ട് പോളിംഗ് ബൂത്തിൽ എത്തി വോട്ട് രേഖപെടുത്താം എന്ന് അറിയിക്കുകയായിരുന്നു. കഴിഞ്ഞ പഞ്ചായത്ത് ഇലക്ഷനിൽ രായമംഗലം പഞ്ചായത്തിലെ ഏറ്റവും പ്രായം കൂടിയ വോട്ടർ ആയിരുന്നു കെ.എം.ദാനിയേൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |