അങ്കമാലി: പ്രായത്തെവെല്ലുന്ന കരുത്തോടെയാണ് വാർധക്യ അവശതകളെ അവഗണിച്ച് അങ്കമാലി കറുകുറ്റി പഞ്ചായത്തിലെ കരയാംപറമ്പ് പുതിയാട്ടിൽ വീട്ടിലെ 104കാരി അന്നം അങ്കമാലി താലൂക്കാശുപത്രിയിൽ എത്തി കൊവിഡ് വാക്സിൻ സ്വീകരിച്ചത്. കൊവിഡ് മഹാമാരിക്കെതിരായി സർക്കാരിന്റേയും ആരോഗ്യവകുപ്പിന്റേയും ജാഗ്രതാ നിർദ്ദേശങ്ങളാണ് വാക്സിൻ എടുക്കാൻ പ്രേരിപ്പിച്ചതെന്ന് അവർ പറയുന്നു.താലൂക്കാശുപത്രിയിലെത്തി കൊവിഡ് വാക്സിൻ സ്വീകരിച്ചത്. 104 കാരി കൊവിഡ് വാക്സിൻ എടുക്കാനെത്തിയതോടെ താലൂക്കാശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. നസീമ നജീബിന്റെ നേതൃത്വത്തിൽ ആരോഗ്യവകുപ്പധികൃതർ അന്നത്തെ സ്വീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. സംസ്ഥാനത്ത്
ഇതാദ്യമായാണ് ഇത്രയും പ്രായമേറിയ ഒരു വ്യക്തി കൊവിഡ് വാക്സിൻ സ്വീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |