SignIn
Kerala Kaumudi Online
Wednesday, 24 April 2024 12.10 AM IST

വോട്ടെണ്ണൽ ഡ്യൂട്ടിക്ക് 3629 ജീവനക്കാർ

election

കൊച്ചി: മേയ് രണ്ടിന് നടക്കുന്ന വോട്ടെണ്ണലിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി വരികയാണെന്ന് ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ജിയോ ടി. മനോജ് അറിയിച്ചു. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പ്രോട്ടോക്കോൾ കർശനമായി പാലിച്ചായിരിക്കും വോട്ടെണ്ണൽ.

കൗണ്ടിംഗ് ടേബിളുകളിൽ പോസ്റ്റൽ ബാലറ്റും ഇ.വി.എം വോട്ടും എണ്ണുന്നതിന് 1,629 ജീവനക്കാരെയാണ് ജില്ലയിലെ 14 വോട്ടെണ്ണൽ കേന്ദ്രങ്ങളിലേയ്ക്ക് നിയോഗിക്കുന്നത്. ഇതിനു പുറമേ 2,000 അധിക ജീവനക്കാരെയും നിയോഗിച്ചു. വോട്ടിംഗ് യന്ത്രങ്ങൾ ടേബിളുകളിലെത്തിക്കുന്നതടക്കമുള്ള ജോലിക്കാണ് ഇവരെ നിയോഗിക്കുക.വോട്ടെണ്ണലിനു ശേഷം വോട്ടിംഗ് മെഷീനുകൾ അന്നു തന്നെ കവചിത വാഹനത്തിൽ കുഴിക്കാട്ടുമൂലയിലെ സർക്കാർ ഗോഡൗണിലേക്ക് മാറ്റും. എല്ലാ കൗണ്ടിംഗ് സെന്ററുകളിലും മീഡിയ റൂം സജ്ജമാക്കും. കേന്ദ്രങ്ങളിൽ 24 മണിക്കൂറും വൈദ്യുതി ഉറപ്പാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു. ഓരോ കേന്ദ്രങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനാവശ്യമായ ഉദ്യോഗസ്ഥരെയും വിന്യസിക്കുമെന്ന് ഡെപ്യൂട്ടി കളക്ടർ അറിയിച്ചു.

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച്

21 ടേബിളുകളിലായാണ് വോട്ടെണ്ണൽ. നിശ്ചിത അകലം പാലിച്ചായിരിക്കും ക്രമീകരിക്കുക. രാവിലെ 8ന് വോട്ടെണ്ണൽ ആരംഭിക്കും. പോസ്റ്റൽ ബാലറ്റാണ് ആദ്യം എണ്ണുക. 8.30 ന് ഇ.വി.എം വോട്ടുകൾ എണ്ണിത്തുടങ്ങും.

കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിന് സാനിറ്റൈസർ, മാസ്‌ക്, ഫെയ്‌സ് ഷീൽഡ് എന്നിവ ഉറപ്പു വരുത്തും. കൗണ്ടിംഗ് ഹാളിൽ പ്രവേശിക്കുന്നതിന് മുൻപ് ജീവനക്കാർക്കും ഏജന്റുമാർക്കും സാനിറ്റൈസർ ലഭ്യമാക്കും.

14 വോട്ടെണ്ണൽ കേന്ദ്രങ്ങൾ

പെരുമ്പാവൂർ: ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ പെരുമ്പാവൂർ

കളമശേരി : പുല്ലംകുളം ശ്രീ നാരായണ എച്ച് എസ്, നോർത്ത് പറവൂർ

പറവൂർ : ഗവ.ബോയ്‌സ് എച്ച്.എസ്.എസ്, നോർത്ത് പറവൂർ
ആലുവ, അങ്കമാലി : യു.സി. കോളേജ് ,ആലുവ

വൈപ്പിൻ : കൊച്ചിൻ കോളേജ് അനക്‌സ്

കൊച്ചി : ടി.ഡി.എച്ച്.എസ് മട്ടാഞ്ചേരി

തൃപ്പൂണിത്തുറ : മഹാരാജാസ് കോളേജ് എറണാകുളം

എറണാകുളം : ഗവ.ഗേൾസ് എച്ച്.എസ്.എസ് എറണാകുളം,

തൃക്കാക്കര : ഭാരത് മാത കോളേജ് തൃക്കാക്കര

കുന്നത്തുനാട് : ആശ്രമം എച്ച്.എസ്.എസ് പെരുമ്പാവൂർ

മുവാറ്റുപുഴ : നിർമ്മല എച്ച്.എസ്.എസ്, മുവാറ്റുപുഴ.

പിറവം : നിർമല പബ്ലിക് സ്‌കൂൾ മുവാറ്റുപുഴ,

കോതമംഗലം : എം എ കോളേജ്, കോതമംഗലം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, VOTE COUNTING
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.