കോലഞ്ചേരി: പിതാവ് മരിച്ച ദു:ഖം ഉള്ളിലൊതുക്കി മക്കൾ പ്ളസ് ടു പരീക്ഷ എഴുതി. തിങ്കളാഴ്ച പുലർച്ചെ മരിച്ച പഴന്തോട്ടം ചിറ്റിലപാറ സി.വി.പൗലോസിന്റെ മക്കളായ ബിനുവും, എൽദോയുമാണ് കോലഞ്ചരി സെന്റ് പീറ്റേഴ്സ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ളസ് ടു ഹ്യുമാനിറ്റീസ് ഗാന്ധിയൻ സ്റ്റഡീസ് പരീക്ഷക്കായി എത്തിയത്. നാളുകളായി ചികിത്സയിലായിരുന്ന ഇവരുടെ പിതാവ്. പരീക്ഷയുടെ അവസാനദിവസമായ ഇന്നലെ പിതാവിന്റെ വേർപാടിൽ മനംനൊന്ത് പരീക്ഷ എഴുതാൻ പോകുന്നില്ലെന്നുറച്ച് വീട്ടിൽ തുടർന്ന ഇവരെ സ്കൂളിൽ നിന്നും അദ്ധ്യാപകരെത്തി സാന്ത്വനിപ്പിച്ചാണ് പരീക്ഷ എഴുതാൻ ഹാളിലേക്ക് കൊണ്ടുപോയത്. ഇരുവരും ഒരേ ക്ളാസിലാണ്. ഉച്ചയോടെ പരീക്ഷ കഴിഞ്ഞ് ഇവരെത്തും വരെ സംസ്കാര ചടങ്ങുകൾ മാറ്റി വെച്ചു. പഴന്തോട്ടം പള്ളിയിലാണ് സംസ്കാരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |