കൊച്ചി: ജില്ലയിലെ വിവിധ വ്യവസായ കേന്ദ്രങ്ങളിലായുള്ള ഓക്സിജൻ സിലിണ്ടറുകൾ ചികിത്സാ ആവശ്യത്തിനായി സജ്ജമാക്കാൻ കളക്ടർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. മെഡിക്കൽ ഓക്സിജനേക്കാൾ ശുദ്ധമാണ് വ്യവസായിക ആവശ്യത്തിന് ഉപയോഗിക്കുന്ന ഓക്സിജൻ. വ്യാവസായിക ഓക്സിജൻ സിലിണ്ടറുകളുടെ അനധികൃത കൈമാറ്റത്തിനെതിരെ നടപടി സ്വീകരിക്കുമെന്ന് ഓൺലൈൻ യോഗത്തിൽ പങ്കെടുത്ത പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ ഉദ്യോഗസ്ഥർ അറിയിച്ചു.കർണാടകത്തിൽ നിന്നും കേരളത്തിലേക്കുള്ള ഓക്സിജൻ വിതരണത്തിന് തടസം ഉണ്ടാവില്ലെന്നും അവർ വ്യക്തമാക്കി . വ്യാവസായിക സിലിണ്ടറുകൾ ഉപയോഗിക്കുന്നതിനാവശ്യമായ വാൽവുകളുടെ ലഭ്യത ഉറപ്പാക്കണമെന്ന് കളക്ടർ നിർദ്ദേശം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |