SignIn
Kerala Kaumudi Online
Saturday, 20 April 2024 5.54 AM IST

ആയിരം ഓക്സിജൻ കിടക്കകൾ റെഡി​യാകുന്നു

covid

കൊച്ചി: കൊവിഡ് ചികിത്സയ്ക്കായി അമ്പലമുഗൾ റിഫൈനറി സ്കൂളിലെ താത്കാലിക ചികിത്സാ കേന്ദ്രം നാളെ തുറക്കാനാകുമെന്ന് ജില്ലാ കളക്ടർ എസ്.സുഹാസ് പറഞ്ഞു. 1000 ഓക്സിജൻ കിടക്കകൾ ഇവി​ടെയുണ്ടാകും.

ബി.പി.സി.എല്ലി​ന്റെ സഹകരണത്തോടെയാണ് ഇത് ഒരുക്കുന്നത്.രാജ്യത്തെ തന്നെ ഏറ്റവും കൂടുതൽ ഓക്സിജൻ കിടക്കകളുള്ള ചികിത്സാ കേന്ദ്രമായി ഇത് മാറും.ഇവിടേക്ക് നഴ്സുമാർ , ഡോക്ടർമാർ എന്നിവർക്കായുള്ള ആദ്യഘട്ട അഭിമുഖം പൂർത്തിയായതായി ജില്ലാ ആരോഗ്യ ദൗത്യം പ്രോഗ്രാം മാനേജർ അറിയിച്ചു.

ജനറൽ ആശുപത്രിയിൽ

കൊവിഡ് ബ്ലോക്ക്

കൊച്ചി​: ജനറൽ ആശുപത്രിയിലെ പുതിയ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കി​ൽ താൽക്കാലി​കമായി​ ആരംഭി​ക്കുന്ന കൊവിഡ് വാർഡി​ൽ ഉടനെ രോഗി​കളെ പ്രവേശി​പ്പി​ക്കും. മൂന്ന് നിലകളിലായി​ 102 ഓക്സിജൻ കിടക്കകൾ ഇവിടെയുണ്ട്. ഇതിൽ 6 ഐ.സി.യു ബെഡുകളും ഉൾപ്പെടും.
സർക്കാർ സംവിധാനം വഴിയായിരിക്കും ഈ കിടക്കകൾ അനുവദിക്കുക. കാരുണ്യ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിക്ക് കീഴിലുള്ളവർക്കും ചികിത്സ ഉറപ്പാക്കും.

നഴ്സുമാരും മറ്റ് സ്റ്റാഫുകളും ഇവി​ടെ തന്നെ താമസി​ക്കും.

ഒഴിവുള്ളത് 1911 കിടക്കകൾ

കൊവിഡ് ചികിത്സയ്ക്കായി ജില്ലയിൽ ഒഴിവുള്ളത് 1911 കിടക്കകൾ. നി​ലവി​ലുള്ള 3900 കിടക്കകളിൽ 1989 പേർ ചികിത്സയിലുണ്ട്. ഡൊമിസിലറി കെയർ സെൻറെറുകളിൽ 337 പേരും. ഇത്തരം 30 കേന്ദ്രങ്ങളി​ൽ 1114 കിടക്കൾ ഒഴിവുണ്ട്.
ബി.പി.സി.എൽ, ടി.സി.എസ് എന്നീ സ്ഥാപനങ്ങൾ അവരുടെ ജീവനക്കാർക്കായി ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെന്ററുകൾ സജ്ജമാക്കിയിട്ടുണ്ട്. ഇവിടെ 32 പേർ ചികിത്സയിലുണ്ട്. ആരോഗ്യവിഭാഗത്തിൻറെ നേതൃത്വത്തിൽ 10 കേന്ദ്രങ്ങളിലായി സജ്ജമാക്കിയ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെന്ററുകളിൽ 884 കിടക്കകൾ സജ്ജമാണ്. ഇവിടങ്ങളിൽ 393 പേർ ചികിത്സയിലുണ്ട്. 459 കിടക്കകൾ ഒഴി​വുണ്ട്.

മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള 13 സർക്കാർ ആശുപത്രികളിലായി 975 കിടക്കകൾ സജ്ജമാണ്. 768 പേർ ഇവി​ടങ്ങളി​ലുണ്ട്. വിവിധ ആശുപത്രികളിലായി 207 കിടക്കകളും ലഭ്യമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.