SignIn
Kerala Kaumudi Online
Tuesday, 23 April 2024 4.50 PM IST

സുരക്ഷ ഉറപ്പാക്കും

truck

ആലുവ: വരും ദിവസങ്ങളിൽ ശക്തമായ കാറ്റിനും മഴക്കും സാദ്യതയുണ്ടെന്ന കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിൽ ഓക്‌സിജനുമായി വരുന്ന വാഹനങ്ങൾക്ക് സുഗമമായി കടന്നുപോകുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് റൂറൽ ജില്ലാപൊലീസ് മേധാവി കെ. കാർത്തിക് അറിയിച്ചു.ഇതുസംബന്ധിച്ച് എല്ലാ എസ്.എച്ച്.ഒ മാർക്കും നിർദ്ദേശം നൽകി. പ്രത്യേക പൊലീസ് സംഘത്തെ നിയോഗിക്കും. റോഡുകളിലും മറ്റും മരങ്ങൾ വീണ് തടസമുണ്ടായാൽ പെട്ടെന്ന് തന്നെ അവ മാറ്റുന്നതിന് വേണ്ട സജ്ജീകരണങ്ങൾ സ്റ്റേഷനുകളിൽ തയ്യാറാക്കിയിട്ടുണ്ട്. കൂടാതെ വാഹനങ്ങൾക്ക് പൊലീസ് അകമ്പടിയുണ്ടാകും. കടലിൽ തിരമാലകൾ ഉയരാനുള്ള സാഹചര്യം ഉള്ളതിനാൽ അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ തീരദേശങ്ങളിൽ പൊലീസ് പട്രോളിംഗ് ശക്തമാക്കി. കടലോര ജാഗ്രതാ സമിതിയുമായി ചേർന്ന് പൊലീസ് സുരക്ഷാ പരിശോധനകൾ നടത്തുന്നുണ്ട്.പ്രകൃതി ദുരന്തം ഉണ്ടായാൽ അവ നേരിടുന്നതിന് റൂറൽ പൊലീസ് സജ്ജമാണെന്ന്എസ്.പി പറഞ്ഞു. റംസാൻ കിറ്റും മാംസവും പ്രത്യേക വളന്റിയർ മുഖാന്തിരമേ വിതരണം ചെയ്യാൻ പാടുള്ളു. വളന്റിവയർമാരുടെ ലിസ്റ്റ് ബന്ധപ്പെട്ട സ്റ്റേഷനുകളിൽ നൽകി എസ്.എച്ച്.ഒനൽകുന്ന പാസ് വാങ്ങിയിരിക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, POLICE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.