SignIn
Kerala Kaumudi Online
Wednesday, 24 April 2024 6.21 PM IST

രോ​ഗ​മു​ക്തി​ ​നി​ര​ക്കി​ൽ​ ​വ​ർ​ദ്ധ​നവ് നേരിയ ആശ്വാസം

covid

കൊച്ചി: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും പ്രതിദിന കൊവിഡ് പൊസിറ്റീവ് കേസുകളും കുറയുന്നതിനൊപ്പം രോഗമുക്തി നിരക്കിലെ വർദ്ധനവും ജില്ലയിൽ ആശ്വാസത്തിന് വകനൽകുന്നു.

ഇന്നലെ 2779 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചപ്പോൾ 4280 പേരാണ് രോഗമുക്തരായത്. സംസ്ഥാനത്തിന് പുറത്തുനിന്ന് നിന്നെത്തിയ 26 പേരും 9 ആരോഗ്യപ്രവർത്തകരും ഇന്നലെ രോഗം സ്ഥിരീകരിച്ചവരുടെ പട്ടികയിലുണ്ട്. അതേസമയം 2779 ൽ 2700 ഉം സമ്പർക്കവ്യാപനമാണെന്നത് നിലവിലെ സാമൂഹ്യ നിയന്ത്രണങ്ങൾ തുടരേണ്ടതിന്റെ ആവശ്യകതയിലേക്ക് വിരൽ ചൂണ്ടുന്നതുമാണ്. കൊവിഡ് രണ്ടാംതരംഗത്തിൽ തൃക്കാക്കര പ്രദേശത്ത് പ്രകടമായ അതിതീവ്രവ്യാപനം ഇന്നലെയും ആവർത്തിച്ചു.

ജില്ലയിലെ പൊതുസ്ഥിതി ആശ്വാസത്തിന് വക നൽകുന്നതാണെങ്കിലും

പ്രാദേശിക തലത്തിൽ ഏറ്റവും കൂടുതൽ പോസിറ്റിവ് കേസുകൾ (127) റിപ്പോർട്ട് ചെയ്യുന്ന തൃക്കാക്കരയിൽ കടുത്ത നിയന്ത്രണം വേണ്ടിവരുമെന്നാണ് സൂചന.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.93 ശതമാനം

മരണം, ഇന്നലെ മാത്രം : 10 ( ഇതുവരെ 776)

രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവ‌ർ: 37378

പ്രതിദിനം 50 ന് മുകളിൽ രോഗികളുള്ള സ്ഥലങ്ങൾ

തൃക്കാക്കര :127

തൃപ്പൂണിത്തുറ : 110
ചെല്ലാനം :97
പള്ളുരുത്തി : 84
ചേരാനല്ലൂർ :82
കറുകുറ്റി : 73
മുളവുകാട് : 66
എടത്തല : 65
ഇടക്കൊച്ചി :57
ഫോർട്ട് കൊച്ചി :55
കളമശേരി : 54
വൈറ്റില : 53
പായിപ്ര : 50

അഞ്ചിൽ താഴെ

കരുവേലിപ്പടി, കുഴിപ്പള്ളി, ചളിക്കവട്ടം, പല്ലാരിമംഗലം, മുടക്കുഴ, അയ്യമ്പുഴ, അശമന്നൂർ, എളംകുളം, കൂത്താട്ടുകുളം, തിരുമാറാടി, പാറക്കടവ്, മണീട്, മലയാറ്റൂർ നീലീശ്വരം, വേങ്ങൂർ, കുന്നുകര, കോട്ടപ്പടി, പൂണിത്തുറ, മൂക്കന്നൂർ, അയ്യപ്പൻകാവ്, ചക്കരപ്പറമ്പ്, പാമ്പാകുട, പൈങ്ങോട്ടൂർ, മഞ്ഞപ്ര.


ഒഴിവുള്ള കിടക്കകൾ: 3125

• 69 ഡൊമിസിലറി കെയർ സെന്റർ: 1818 കിടക്

• ബി.പിസി.എൽ, ടി.സി.എസ് കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ: 32
• 12 ആരോഗ്യവിഭാഗം കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ: 424

• 13 ആരോഗ്യവിഭാഗം കൊവിഡ് സെക്കന്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ: 340

• മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള 17 സർക്കാർ ആശുപത്രികളിൽ: 511

വാക്സിനേഷൻ ഹെൽപ്പ് ലൈൻ

9072303861

ആരോഗ്യ വിഭാഗം കൊവിഡ് പ്രതിരോധ വാക്‌സിനേഷനുമായി ബന്ധപ്പെട്ടുള്ള സംശയ നിവാരണത്തിനായി ഹെൽപ് ലൈൻ നമ്പർ ഏർപ്പെടുത്തി. വാക്‌സിനേഷനുമായി ബന്ധപ്പെട്ട സംശയങ്ങളും ആശങ്കകളും അകറ്റാൻ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ പൊതുജനങ്ങൾക്ക് ഈ നമ്പറിൽ വിളിക്കാം.

954250 പേർ വാക്‌സിൻ സ്വീകരിച്ചു

ജില്ലയിൽ 954250 പേർ കൊവിഡ് പ്രതിരോധ വാക്‌സിൻ സ്വീകരിച്ചു. 734682 പേർ പ്രതിരോധ വാക്സിന്റ ആദ്യ ഡോസും 219568 പേർ രണ്ടാം ഡോസും സ്വീകരിച്ചു. ആകെ സർക്കാർ ആശുപത്രികളിൽ നിന്നും
646191 പേരും സ്വകാര്യ ആശുപത്രികളിൽ നിന്നും 308059 ആളുകളും വാക്‌സിൻ സ്വീകരിച്ചു. ആരോഗ്യ പ്രവർത്തകരിൽ 58725 ആളുകൾ രണ്ട് ഡോസ് വാക്‌സിനും 74957 പേർ ആദ്യ ഡോസ് വാക്‌സിനും എടുത്തു. കൊവിഡ് മുന്നണി പ്രവർത്തകരിൽ 30143 ആളുകൾ രണ്ട് ഡോസ് വാക്‌സിനും 50671 ആളുകൾ ആദ്യ ഡോസും സ്വീകരിച്ചു.
18 നും 44 നും ഇടയിൽ പ്രായമുള്ളവരിൽ 9114 ആളുകളാണ് ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചത്. 45 നും 59 നും ഇടയിൽ പ്രായമുള്ളവരിൽ 224200 ആളുകൾ ആദ്യ ഡോസും 27651 ആളുകൾ രണ്ടാം ഡോസും എടുത്തു. 60 ന് മുകളിൽ പ്രായമുള്ളവരിൽ 375740 ആളുകൾ ആദ്യ ഡോസും 103049 ആളുകൾ രണ്ട് ഡോസും സ്വീകരിച്ചു. ജില്ലയിൽ ഇതുവരെ 672476 ആളുകൾക്ക് കൊവി ഷീൽഡിന്റെ ആദ്യ ഡോസും 200090 ആളുകൾക്ക് രണ്ട് ഡോസും നൽകി. കൊ വാക്‌സിൻ 62206 ആളുകൾ ആദ്യ ഡോസും 19478 ആളുകൾ രണ്ട് ഡോസും സ്വീകരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, COVID19
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.