SignIn
Kerala Kaumudi Online
Thursday, 25 April 2024 10.44 AM IST

ആശ്വാസം: ആയിരത്തിൽ താഴെ

covid

കൊച്ചി: ആഴ്ചകൾക്ക് ശേഷം ഇതാദ്യമായി കൊവിഡ് രോഗികളുടെ എണ്ണം ആയിരത്തിൽ താഴെയെത്തി. 968 പേർക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു. 15 പേർ അന്യനാടുകളിൽ നിന്നെത്തിയവരാണ്. 925 പേർക്ക് സമ്പർക്കം വഴി രോഗം പിടിപെട്ടു.22 പേരുടെ ഉറവിടം വ്യക്തമല്ല. ആറ് ആരോഗ്യ പ്രവർത്തകരും രോഗബാധിതരായി.

2546 പേർ രോഗ മുക്തി നേടി. 1415 പേരെ കൂടി പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. 3018 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കി. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവർ 54539 . കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവർ 18675 .

ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് ( ടി.പി.ആർ) 11.46

• തൃക്കാക്കര 51
• എടത്തല 48
• തൃപ്പൂണിത്തുറ 39
• കുഴിപ്പള്ളി 36
• കളമശ്ശേരി 35
• പള്ളുരുത്തി 33
• വെങ്ങോല 33
• ഫോർട്ട് കൊച്ചി 29
• മുളവുകാട് 29
• ഒക്കൽ 25
• കുമ്പളങ്ങി 25
• പായിപ്ര 21
• മരട് 19
• ആയവന 17
• ഇടക്കൊച്ചി 16
• ചൂർണ്ണിക്കര 16
• ചിറ്റാറ്റുകര 15
• മട്ടാഞ്ചേരി 15
• കിഴക്കമ്പലം 14
• വടക്കേക്കര 13
• ഇടപ്പള്ളി 12
• എടക്കാട്ടുവയൽ 12
• കടുങ്ങല്ലൂർ 11
• നെല്ലിക്കുഴി 11
• നോർത്തുപറവൂർ 11
• മുണ്ടംവേലി 11
• വാഴക്കുളം 11
• ആലുവ 10
• കടവന്ത്ര 10
• പുത്തൻവേലിക്കര 10
• പോണേക്കര 10
• കുന്നത്തുനാട് 9
• ചെല്ലാനം 9
• ചോറ്റാനിക്കര 9
• പെരുമ്പാവൂർ 9
• മഴുവന്നൂർ 9
• വൈറ്റില 9
• എളമക്കര 8
• കലൂർ 8

കൊവിഡ് ചികിത്സയ്ക്കായി ഒഴിവുള്ളത് 3845 കിടക്കകൾ

കൊവിഡ് ചികിത്സയ്ക്കായി ജില്ലയിൽ ഒഴിവുള്ളത് 3845 കിടക്കകൾ. വിവിധ വിഭാഗങ്ങളിലായി തയ്യാറാക്കിയ 6272 കിടക്കകളിൽ 2427 പേർ നിലവിൽ ചികിത്സയിലുണ്ട്. രോഗം സ്ഥിരീകരിച്ച് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ സാധിക്കാത്തവർക്കായി തയ്യാറാക്കിയ ഡൊമിസിലറി കെയർ സെന്ററുകളിൽ 3098 കിടക്കകളാണുള്ളത്. ഇവിടങ്ങളിൽ 1089 പേർ ചികിത്സയിലുണ്ട്. ഇത്തരത്തിൽ 76 കേന്ദ്രങ്ങളാണുള്ളത്. ഇവിടങ്ങളിൽ 2009 കിടക്കകൾ ഒഴിവുണ്ട്.

ബി.പി.സി.എൽ, ടി.സി.എസ് എന്നീ സ്ഥാപനങ്ങൾ അവരുടെ ജീവനക്കാർക്കായി ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ 54 കിടക്കകൾ സജ്ജമാക്കിയിട്ടുണ്ട്. ഇവിടെ 10 പേർ ചികിത്സയിലുണ്ട്. ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ 13 കേന്ദ്രങ്ങളിലായി സജ്ജമാക്കിയ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ 918 കിടക്കകൾ ഉണ്ട്. 440 പേർ ചികിത്സയിലുണ്ട്. 478 കിടക്കകൾ ഒഴിവുണ്ട് .
15 കേന്ദ്രങ്ങളിലായി തയ്യാറാക്കിയ സെക്കന്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ 862 കിടക്കകളാണുള്ളത്. 287 പേർ ചികിത്സയിലുണ്ട്. 575 കിടക്കകൾ ലഭ്യമാണ്.

മെഡിക്കൽ കോളേജ് ഉൾപ്പെടെ 18 സർക്കാർ ആശുപത്രികളിലായി 1340 കിടക്കകൾ സജ്ജമാണ്. ഇവിടങ്ങളിൽ നിലവിൽ 601 പേർ ചികിത്സയിലാണ്. കൊവിഡ് രോഗതീവ്രതയുള്ളവരെ ചികിത്സിക്കാൻ കഴിയുന്ന ജില്ലയിലെ വിവിധ ആശുപത്രികളിലായി 739 കിടക്കകൾ ഒഴിവുണ്ട്.

കോവിഷീൽഡ് രണ്ടാം ഡോസ് വാക്‌സിന് പ്രത്യേക ക്യാമ്പുകൾ

ജില്ലയിൽ കോവിഷീൽഡ് ആദ്യ ഡോസ് വാക്‌സിൻ എടുത്ത് നിശ്ചിത ദിവസങ്ങൾ പിന്നിട്ടവർക്ക് രണ്ടാം ഡോസ് വാക്‌സിൻ നൽകുന്നതിനായി പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കാൻ ജില്ല ദുരന്തനിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു.കിടപ്പുരോഗികൾ, ഭിന്നശേഷിക്കാർ, തെരുവിൽ കഴിയുന്നവർ എന്നിവർക്കായി നടത്തുന്ന പ്രത്യേക വാക്‌സിനേഷൻ പ്രവർത്തനങ്ങൾ രണ്ടാഴ്ചയ്ക്കകം പൂർത്തിയാക്കും. ഇതിനായി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടും ഒരാഴ്ചയ്ക്കകം വിവരശേഖരണം പൂർത്തിയാക്കാൻ നിർദ്ദേശം നൽകും.
സ്വകാര്യ മേഖലയിലും വാക്‌സിനേഷൻ ഊർജിതമാക്കുന്നതിന് നടപടി സ്വീകരിക്കാൻ കളക്ടർ എസ്.സുഹാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, മേയർ അഡ്വ. എം. അനിൽകുമാർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, COVID
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.