SignIn
Kerala Kaumudi Online
Friday, 29 March 2024 1.14 PM IST

ടി.പി.ആർ വീണ്ടും മുകളിലേക്ക്

tpr

കൊച്ചി: തിങ്കളാഴ്ച കിട്ടയ ആശ്വാസം 24 മണിക്കൂർ തികയും മുമ്പ് നിരാശയായി മാറി. പതിനൊന്ന് ശതമാനത്തിലേക്ക് താഴ്ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇന്നലെ വീണ്ടും 16 ന് മുകളിലെത്തി.

പ്രതിദിന രോഗികളുടെ എണ്ണത്തിലും ഇരട്ടിയുടെ വർദ്ദനവാണ് രേഖപ്പെടുത്തിയത്. ഇന്നലെ 1868 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. തിങ്കളാഴ്ച ഇത് 968 ആയിരുന്നു. അതേസമയം രോഗമുക്തിനിരക്കിലും ഇന്നലെ ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ പ്രതിദിന പോസിറ്റീവ് കേസുകളുടെ ഇരട്ടിയിലധികം പേർ രോഗമുക്തരായിരുന്നു. വ്യാപനം കുറയുന്നതിനൊപ്പം രോഗമുക്തി നിരക്കിലെ വർദ്ധനവ് ഒരുപരിധിവരെ ജില്ലയ്ക്ക് ആശ്വാസമായിരുന്നു.

രോഗവ്യാപനം കൂടുതലുള്ള പ്രദേശങ്ങൾ

• തൃക്കാക്കര.......... 81

• എളംകുന്നപ്പുഴ....77
• കുമ്പളങ്ങി............73
• തൃപ്പൂണിത്തുറ....64
• ഫോർട്ട് കൊച്ചി....55
• നായരമ്പലം..........49

 ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്................................: 16.9 ശതമാനം

 ഇന്നലെ രോഗമുക്തി നേടിയവർ .....................: 1213

 രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവർ: 19296

 വീടുകളിൽ നിരീക്ഷണത്തിലുള്ളവർ......................: 52841

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, TPR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.