SignIn
Kerala Kaumudi Online
Wednesday, 24 April 2024 12.15 AM IST

സമരം സമ്പൂ‌ർണം

shope

കൊച്ചി: പി.പി.ഇ കിറ്റണിഞ്ഞ് കൈയിൽ പ്രത്യാശയുടെ പൂക്കളും തലയിൽ പച്ചപ്പുല്ലുമായി സർക്കാരിനോട് മുട്ടുകുത്തി പ്രാർത്ഥിച്ച് വ്യാപാരികളുടെ പ്രതിഷേധം. കൊവിഡ് കാലത്ത് ചെറുകിട വ്യാപാരികളോട് വിവേചനം കാണിക്കുന്നതിലും മാസങ്ങളായി കടകൾ അടച്ചിട്ടതുമൂലം പ്രതിസന്ധിയിലായ ഉടമകളെയും തൊഴിലാളികളെയും സഹായിക്കാൻ സർക്കാർ തയ്യാറാകാത്തതിലും പ്രതിഷേധിച്ച് നടത്തിയ കടയടപ്പ് സമരം ജില്ലയിൽ സമ്പൂർണമായി.കേരള വ്യാപാരി വ്യവസായി ഏകോപനസമിതി (കെ.വി.വി.ഇ.എസ് ), കേരള മർച്ചന്റ്സ് ചേംബർ ഒഫ് കൊമേഴസ് എന്നിവയാണ് കടയടപ്പ് സമരത്തിന് ആഹ്വാനം ചെയ്തത്. നിരവധി സംഘടനകൾ പിന്തുണയും നൽകിയതോടെ മെഡിക്കൽ ഷോപ്പുകളും ഹോട്ടലുകളും പെട്രോൾ പമ്പുകളും ഒഴികെ വ്യാപാരസ്ഥാപനങ്ങൾ അടഞ്ഞുകിടന്നു. വ്യാപാരികൾ എറണാകുളം, കാക്കനാട്ട് സിവിൽ സ്റ്റേഷൻ എന്നിവിടങ്ങളിലും പറവൂർ, മൂവാറ്റുപുഴ, പെരുമ്പാവൂർ, കോതമംഗലം, ആലുവ തുടങ്ങിയ പട്ടണങ്ങളിലും പ്രതിഷേധപരിപാടികളും സംഘടിപ്പിച്ചു. ജില്ലാ ഭരണകേന്ദ്രത്തിന് മുന്നിൽ യൂത്ത് വിംഗ് മേഖലാ കമ്മിറ്റി അംഗങ്ങളാണ് പി.പി.ഇ കിറ്റണിഞ്ഞ് സമരം ചെയ്തത്.

കൊവിഡ് രണ്ടാംതരംഗത്തിലും സർക്കാരിന്റെ യാതൊരു പിന്തുണയും ലഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് വ്യാപാരികൾ കടയടപ്പ് സമരം നടത്തിയത്. പ്രധാന കേന്ദ്രങ്ങളിൽ നിത്യോപയോഗ സാധനങ്ങൾ വിൽക്കുന്ന കടകൾ പൂർണമായും അടച്ചിട്ടു. വ്യാപാര മേഖലയിൽ പ്രവർത്തിക്കുന്ന ഒട്ടുമിക്ക സംഘടനകളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

കാക്കനാട് കളക്ടറേറ്റിന് സമീപം ജില്ലാതല സമരം കെ.വി.വി.ഇ.എസ് ജനറൽ സെക്രട്ടറി എ.ജെ. റിയാസ് ഉദ്ഘാടനം ചെയ്തു. ഒരുവർഷമായി മുഖ്യമന്ത്രി കൊവിഡ് സമാശ്വാസ പ്രഖ്യാപനങ്ങൾ നടത്തുന്നുണ്ടെങ്കിലും വ്യാപാരികൾക്കായി നടപടി സ്വീരിച്ചിട്ടില്ലെന്ന് റിയാസ് കുറ്റപ്പെടുത്തി.

കെ.വി.വി.ഇ.എസ് ജില്ലാ വർക്കിംഗ് പ്രസിഡന്റ് ടി.ബി. നാസർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം അസീസ് മൂലയിൽ, എറണാകുളം മേഖല വൈസ് പ്രസിഡന്റ് കെ.ആർ ദയാനന്ദൻ, യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് ടോജി തോമസ്, ജനറൽ സെക്രട്ടറി കെ.എസ്. നിഷാദ്, സെക്രട്ടറി ബഷീർ കാക്കനാട്, യൂത്ത് വിംഗ് മേഖല പ്രസിഡന്റ് പ്രദീപ് ജോസഫ്, ജനറൽ സെക്രട്ടറി കെ.സി.മുരളീധരൻ, ട്രഷറർ റാഫി വൈറ്റില, ടിജോ തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.

ബ്രേക്ക് ദി ലോക്ക് പ്രതിഷേധം

കൊച്ചി നഗരത്തിലെ വിവിധ വ്യാപാര സംഘടനകളുടെ നേതൃത്വത്തിൽ 'ബ്രേക്ക് ദി ലോക്ക് ' എന്ന പേരിൽ മർച്ചന്റ്സ് ചേംബറിന്റെ നേതൃത്വത്തിൽ കടയടപ്പ് സമരം നടത്തി.

പെന്റാ മേനകയ്ക്കു മുൻവശം കെ.എം.സി.സി പ്രസിഡന്റ് ജി. കാർത്തികേയൻ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. വിവിധ സംഘടനാ ഭാരവാഹികളായ കെ.എം. ജോൺ, കെ.എം. മുഹമ്മദ് സഗീർ, യാസർ അറാഫത്, സി.ജെ. ജോർജ്, ചെന്താമരാക്ഷൻ, കെ.പി. റോയ്, കെ.സി. തോമസ്, സി.അബ്ദുൾ ലത്തീഫ് എന്നിവർ സംസാരിച്ചു. ചേംബർ സെക്രട്ടറി സോളമൻ ചെറുവത്തൂർ സ്വാഗതവും ജനറൽ സെക്രട്ടറി കെ.എം. വിപിൻ നന്ദിയും പറഞ്ഞു.

സാരമായി ബാധിച്ചില്ല

ലോക്ക് ഡൗൺ കാലത്തായതിനാൽ കടയടപ്പ് സമരം ജനങ്ങളെ കാര്യമായി ബാധിച്ചില്ല. നേരത്തെ പ്രഖ്യാപിച്ചതിനാൽ ജനങ്ങൾ മുൻകരുതൽ സ്വീകരിച്ചിരുന്നു. പാൽ പോലുള്ള അവശളവസ്തുക്കളുടെ വിതരണത്തെ സമരം ബാധിച്ചു. ബേക്കറികളും സമരത്തിൽ പങ്കെടുത്തതു മൂലം ഭക്ഷ്യവസ്തുവിതരണത്തെയും ബാധിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, SHOP SHUTDOWN
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.