കൊച്ചി: രണ്ടാം ഘട്ട കൊവിഡ് വ്യാപനത്തെ തുടർന്നുണ്ടായ ലോക്ക്ഡൗണിൽ നിറുത്തലാക്കിയ കൊച്ചി മെട്രോ സർവീസുകൾ പുനരാരംഭിക്കാൻ ഒരുക്കങ്ങൾ ആരംഭിച്ചു. സർക്കാർ അനുമതി ലഭിക്കുന്നതിനനുസരിച്ചാവും സർവീസുകൾ ആരംഭിക്കുക.
ഇതിന് മുന്നോടിയായി വാക്സിൻ സ്വീകരിച്ച ജീവനക്കാരുടെ വിവരങ്ങൾ ശേഖരിച്ചു. സർക്കാർ നിർദ്ദേശം വന്നാലുടൻ ജോലിയിൽ പ്രവേശിക്കാനും ജീവനക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ സ്റ്റേഷനുകളുടെ ശുചീകരണ പ്രവർത്തനങ്ങൾ അടക്കമുള്ളവ പുരോഗമിക്കുകയാണ്. ലോക്ക് ഡൗണിനെ തുടർന്ന് ആഴ്ച്ചയിൽ രണ്ടു തവണ മാത്രമാണ് സ്റ്റേഷനുകൾ ശുചീകരിച്ച് മറ്റു അനുബന്ധ പ്രവർത്തനങ്ങൾ നടത്തിയിരുന്നത്. നിശ്ചിത സമയം ഇടവിട്ട് എല്ലാ ട്രെയിനുകളും ഓടിച്ച് സിഗ്നലിൽ സംവിധാനങ്ങളും പരിശോധിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |