കോലഞ്ചേരി: മഴുവന്നൂർ പഞ്ചായത്തിൽ നെൽക്കൃഷി വ്യാപനത്തിനായി കർഷകർക്ക് കൈത്താങ്ങുമായി ട്വന്റി20. പഞ്ചായത്തിലെ പതിനേഴാം വാർഡ് ബ്ലാന്ദേവറിൽ ട്വന്റി20യുടെ നേതൃത്വത്തിൽ നെൽക്കൃഷി ഇറക്കുന്നതിനായി എനിലി പാടശേഖരത്തിൽ ടില്ലർ ഉപയോഗിച്ച് നിലം ഉഴുതു തുടങ്ങി. ആദ്യഘട്ടത്തിൽ രണ്ട് ഏക്കർ പാടശഖരമാണ് ഉഴുത് നൽകുന്നത്. തുടർന്നുള്ള ദിവസങ്ങളിൽ കർഷകരുടെ ആവശ്യാനുസരണം ബാക്കി വാർഡുകളിൽ പാടം ഉഴുതു നൽകും. പാടം ഉഴുന്നതിനുള്ള ടില്ലർ മെഷീനും ഓപ്പറേറ്ററേയുമാണ് വിട്ടു നൽകിയിരിക്കുന്നത്. കർഷകരുടെ ആവശ്യാനുസരണമാണ് ഓരോ വാർഡിലും പാടം ഉഴുതു നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |