കൊച്ചി: ലോക സംഗീത ദിനാഘോഷത്തിന്റെ ഭാഗമായി പൂണിത്തുറ കലാസാംസ്കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പ്രശസ്ത ഘടം വിദ്വാൻ തൃപ്പൂണിത്തുറ രാധാക്കൃഷ്ണനെ ആദരിച്ചു.
പൂണിത്തുറയിലെ അദ്ദേഹത്തിന്റെ വസതിയിലായിരുന്നു ആദരിക്കൽ ചടങ്ങ്. കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. പൊന്നാട അണിയിച്ച് സ്നേഹോപഹാരവും സമർപ്പിച്ചു. പിന്നണിയിലുള്ള മഹാരഥന്മാരെ ആദരിക്കുന്നതിലൂടെയാണ് സംഗീത ദിനാഘോഷം മാറ്റേറുകയും പ്രസക്തമാവുകയും ചെയ്യുന്നതെന്ന് എം.എൽ.എ. പറഞ്ഞു. നിരവധി പ്രഗത്ഭരുടെയും പ്രതിഭകളുടെയുമൊപ്പം സംഗീത പരിപാടികളിൽ ഘടം വായിച്ചിട്ടുള്ള തൃപ്പൂണിത്തുറ രാധാകൃഷ്ണനെ 2020 ൽ കേരള സംഗീത നാടക അക്കാഡമി ഫെല്ലോഷിപ്പ് നൽകി ആദരിച്ചിരുന്നു. ഇന്നലെ നടന്ന സ്വീകരണ ചടങ്ങിൽ പൂണിത്തുറ കലാ സാംസ്ക്കാരിക കേന്ദം പ്രസിഡന്റ് വി.പി.ചന്ദ്രൻ, സെക്രട്ടറി പി.എം.വിപിൻ കുമാർ , ബി.മുകുന്ദൻ, ബാബു കളരിക്കൽ, കെ.എ.സുരേഷ് ബാബു, ആർ. വിശ്വനാഥൻ തുടങ്ങിയവർ സംബന്ധിച്ചു. ആഘോഷത്തിന്റെ ഭാഗമായി ശ്രിവൽസൻ ജെ. മേനോൻ നയിച്ച സംഗീത തപസ്യയും ഓൺ ലൈനിൽ സംഘടിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |