കൊച്ചി: ടാറ്റാ കമ്പനിയുടെ കണ്ണൻ ദേവൻ തേയില, ടാറ്റാ സാൾട്ട്, ടാറ്റാ കോഫി എന്നിവയുടെ കേരളത്തിലെ 67 മൊത്ത വിതരണക്കാരെ പിരിച്ചുവിട്ടതിനെതിരെ ഓൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി ഇന്ന് സൂചനാ പണിമുടക്ക് നടത്തും. സംസ്ഥാനത്തുടനീളം 800-ൽ പരം കേന്ദ്രങ്ങളിൽ സമരം നടക്കും. ജില്ലയിലെ സമരം രാവിലെ 11ന് മേനകയിൽ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് പി.സി.ജേക്കബ് ഉദ്ഘാടനം ചെയ്യും. കേരള മർച്ചന്റ്സ് ചേംബർ ഒഫ് കൊമേഴ്സ് പ്രസിഡന്റ് ജി.കാർത്തികേയൻ എ.കെ.ഡി.എ ജില്ലാ പ്രസിഡന്റ് കെ.കെ. റഫീക്ക്, ജനറൽ സെക്രട്ടറി ടി.ജെയ്മോൻ തുടങ്ങിയവർ നേതൃത്വം നൽകും. സംഘടനയിൽ അംഗങ്ങളായ 5000- ൽ പരം മൊത്തവിതരണക്കാരും അവരുടെ 8000-ൽ അധികം വരുന്ന വിതരണ വാഹനങ്ങളും നിരത്തിലിറക്കാതെയാണ് സമരം. പിരിച്ചുവിട്ട മുഴുവൻ വിതരണക്കാരെയും തിരച്ചെടുക്കണമെന്നാണ് ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |