കൊച്ചി: സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെ പ്രതിരോധിക്കാൻ കുടുംബശ്രീ രംഗത്ത്. സമൂഹത്തിന്റെ കാഴ്ചപ്പാടുകളെ ചോദ്യം ചെയ്യുന്നതിന് 'മുറുകുന്ന കുരുക്കുകൾ' എന്ന പേരിൽ സംസ്ഥാന വ്യാപകമായി ജെൻഡർ റിസോഴ്സ് സെന്ററുകൾ കേന്ദ്രീകരിച്ച് വെബിനാറുകൾ ആരംഭിച്ചു. ബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ന് സി.ഡി.എസ്, എ.ഡി.എസ്., അയൽക്കൂട്ടങ്ങളുടെ നേതൃത്വത്തിൽ പോസ്റ്റർ പ്രചരണം നടത്തും. കുടുംബ പ്രശ്നങ്ങൾ മൂലം വീട് വിട്ട് ഇറങ്ങേണ്ടി വരുന്ന സ്ത്രീകൾക്ക് ഹ്രസ്വകാല താമസം, ഭക്ഷണം, കൗൺസിലിംഗ്, നിയമ സഹായം തുടങ്ങിയ സേവനങ്ങൾ ലഭ്യമാക്കുന്ന സ്നേഹിത ജെൻഡർ ഹെൽപ് ഡെസ്ക്കിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് പ്രചാരണം ആരംഭിച്ചു. സ്നേഹിത :1800 4255 5678
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |