കൊച്ചി: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിൽ താഴെയായതിന്റെ ഗുണഫലം പ്രതിദിന കൊവിഡ് വ്യാപനത്തിന്റെ എണ്ണത്തിൽ പ്രകടമാകുന്നില്ലെന്ന വൈരുദ്ധ്യം ജില്ലയിൽ ആശങ്ക പരത്തുന്നു.
ഇന്നലെ പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.76 ശതമാനത്തിലേക്ക് താഴ്ന്നെങ്കിലും രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1414 ആയിരുന്നു. ഇതിൽ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 5 പേരുടെ കാര്യം ഒഴിച്ചുനിറുത്തിയാൽ 1372 പേർക്കും രോഗം വ്യാപിച്ചത് സമ്പർക്കത്തിലൂടെയുമാണ്. ഒന്നര മാസത്തിലേറെയായി നീണ്ടുനിൽക്കുന്ന ലോക്ക് ഡൗണിലും സമ്പർക്ക വ്യാപനം കൂടുന്നുവെന്നതാണ് പ്രധാന ആശങ്ക.
കൊവിഡ് രണ്ടാം തരംഗം ആരംഭിച്ചതുമുതൽ ഏറ്റവും അധികം പ്രതിദിന കേസുകളുടെ എണ്ണത്തിൽ മുൻ നിരയിൽ ആയിരുന്ന തൃക്കാക്കര (67), തൃപ്പൂണിത്തുറ (46), കളമശേരി (44) മേഖലകൾ ഇപ്പോഴും അതേസ്ഥാനം നിലനിറുത്തി മുന്നോട്ടുപോവുകയാണ്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 14 പേർ അന്യസംസ്ഥാന തൊഴിലാളികളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |