കൊച്ചി: ഇടതു ജനാധിപത്യ മുന്നണി കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് ആദ്യം തിരിച്ചറിഞ്ഞ നേതാക്കളിലൊരാളായിരുന്നു എ.സി.ഷൺമുഖദാസെന്ന് എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ പറഞ്ഞു. എറണാകുളത്തെ എൻ.സി.പി ആസ്ഥാനത്ത് ഷൺമുഖദാസ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കമ്മ്യൂണിസത്തിനെതിരായ പോരാട്ടമല്ല വർഗീയതക്കെതിരെയുള്ള നിലപാടുകളാണ് ദേശീയ പ്രസ്ഥാനം ലക്ഷ്യംവച്ചതെന്ന് കോൺഗ്രസിനെ ഓർമ്മിപ്പിച്ച നേതാവുകൂടിയായിരുന്നു അദ്ദേഹം. ലളിതജീവിതം ഉന്നതമായ ആദർശം എന്നിവയാൽ ഒരു തലമുറക്ക് മാതൃകയായ വ്യക്തിയാരുന്നു ഷൺമുഖദാസെന്നും പി.സി. ചാക്കോ അനുസ്മരിച്ചു. ദേശീയ ജനറൽ സെക്രട്ടറി ടി.പി.പീതാംബരൻ, ദേശീയ സെക്രട്ടറി എൻ.എ.മുഹമ്മദ്കുട്ടി, വി.ജി. രവീന്ദ്രൻ, പി.ജെ. കുഞ്ഞുമോൻ, ടി.പി.അബ്ദുൾ അസീസ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |