നെടുമ്പാശേരി: ദുബായിലേക്ക് മടങ്ങാനിരിക്കുന്നവർക്ക് ആശ്വാസമായി വിമാനത്താവളത്തിൽ റാപിഡ് പി.സി.ആർ പരിശോധനാകേന്ദ്രം തുറന്നു. മണിക്കൂറിൽ 200 പേരെ പരിശോധിക്കാം. ഫലം 30 മിനിറ്റിനുള്ളിൽ ലഭിക്കും. പുറപ്പെടുന്നതിന് 48 മണിക്കൂറിന് മുമ്പെടുത്ത ആർ.ടി.പി.സിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ്, നാല് മണിക്കുറിന് മുമ്പെടുത്ത റാപിഡ് പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ്, രണ്ട് ഡോസ് വാക്സിനെടുത്ത സർട്ടിഫിക്കറ്റ് എന്നിവയുള്ള യാത്രക്കാർക്കാണ് യു.എ.ഇയിൽ പ്രവേശനാനുമതി. ആവശ്യമെങ്കിൽ റാപിഡ് ആന്റിജൻ പരിശോധനയുമുണ്ട്. സിയാൽ എം.ഡി എസ്. സുഹാസ് കേന്ദ്രം സന്ദർശിച്ചു. ഡയറക്ടർ എ.സി.കെ. നായർ, എക്സിക്യുട്ടീവ് ഡയറക്ടർ എ.എം. ഷബീർ, കൊമേഴ്സ്യൽ ജനറൽ മാനേജർ ജോസഫ് പീറ്റർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |