SignIn
Kerala Kaumudi Online
Thursday, 25 April 2024 8.09 PM IST

ദിശ തെറ്റിച്ച് ബോർഡുകൾ  

board

പെരുമ്പാവൂർ: നഗരത്തിൽ പലയിടങ്ങളിലുമുള്ള ദിശാ ബോർഡുകൾ യാത്രക്കാർക്ക് തിരിച്ചടിയാകുന്നു. ഒളിവിലും നിറം മങ്ങിയ രീതിയിലുമാണ് ദിശാ ബോർഡുകൾ . ചിലയിടങ്ങളിൽ മരച്ചില്ലകളാണ് മറവെങ്കിൽ മറ്റിടങ്ങളിലെ ബോർഡുകളിൽ എഴുത്തെല്ലാം മാഞ്ഞുപോയ അവസ്ഥയിലാണ്. നഗരഹൃദയത്തിൽ ഗാന്ധിപ്രതിമയ്ക്ക് മുന്നിലെ ബോർഡിലെ സ്ഥലങ്ങളുടെ പേരും ദിശാസൂചികയും മാഞ്ഞുപോയി. ആലുവ-മൂന്നാർ റോഡും എം.സി.റോഡും, പി.പി.റോഡും തിരിയുന്ന ഭാഗങ്ങളിലും വൺവേകളിലും പല ബോർഡുകളും അവ്യക്തമായി. വഴിപരിചയമില്ലാത്ത വാഹനങ്ങൾ ഇതുമൂലം ബുദ്ധിമുട്ടുകയും ഗതാഗതതടസത്തിൽ പെടുകയും ചെയ്യുന്നു. ഔഷധി ജംഗ്ഷനിൽ ദിശാസൂചിക ബോർഡ് ഇളകിവീണിട്ട് മാസങ്ങളായെങ്കിലും പുനസ്ഥാപിച്ചിട്ടില്ല. യഥാസമയം ബോർഡുകളുടെ അറ്റകുറ്റപ്പണികൾ തീർക്കാത്തതും കാഴ്ച മറയ്ക്കുന്ന മരച്ചില്ലകൾ വെട്ടിമാറ്റാത്തതുമാണ് കാരണം. നഗരസഭയുടേയോ പൊതുമരാമത്ത് വകുപ്പിന്റേയോ ഭാഗത്ത് നിന്ന് നടപടി വേണമെന്നാവശ്യപ്പെട്ട് ടൂറിസം അദ്ധ്യാപകനായ എബിൻ കെ.എ.അധികൃതർക്ക് പരാതി നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, BOARD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.