കൂത്താട്ടുകുളം : തിരുമാറാടി പഞ്ചായത്തിലെ കിടപ്പ് രോഗികൾക്കും വാക്സിനേഷൻ സെന്ററിൽ എത്താൻ ശാരീരികമായി കഴിയാത്തവർക്കും തിരുമാറാടി പഞ്ചായത്ത് വീടുകളിൽ വാക്സിൻ എത്തിച്ച് നൽകി. ഈ സൗകര്യം ഏർപ്പെടുത്തുന്ന പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തിലെ ആദ്യ പഞ്ചായത്താണ് തിരുമാറാടി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എം. ജോർജിന്റെ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമ മുരളീധര കൈമൾ വാക്സിനേഷൻ ടീമിന്റെ വാഹനങ്ങൾ ഫ്ലാഗ് ഒഫ് ചെയ്തു. മെഡിക്കൽ ഒാഫീസർ ഡോ. ഐ.കെ. സാവിത്രി, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ അഡ്വ. സന്ധ്യമോൾ പ്രകാശ് എന്നിവർ സംസാരിച്ചു .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |