SignIn
Kerala Kaumudi Online
Tuesday, 23 April 2024 1.24 PM IST

വിജയദീപം തെക്കൻ കേരളത്തിലേയ്ക്ക്

fg

കൊച്ചി: 1971 ലെ യുദ്ധവിജയത്തിന്റെ ഓർമയുമായി മൂവായിരം കിലോമീറ്റർ പിന്നിട്ട വിജയദീപം കൊച്ചിയിൽ നിന്ന് പ്രയാണം ആരംഭിച്ചു. തിരുവനന്തപുരം വഴി ദീപം തമിഴ്നാട്ടിലേയ്ക്ക് പ്രയാണം തുടരും. കഴിഞ്ഞവർഷം ഡിസംബർ 19 ന് ന്യൂഡൽഹിയിലെ യുദ്ധസ്മാരകത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ച പ്രയാണമാണ് കൊച്ചിയിലെത്തിയത്. സ്വാഭിമാൻ വിജയവർഷ് ആഘോഷത്തിന്റെ ഭാഗമായി ലക്ഷദ്വീപിലും പര്യടനം നടത്തിയാണ് തിരിച്ചെത്തിയത്. കൊച്ചിയിലെ സൈനികരുടെയും യുദ്ധവിധവകളുടെയും വസതികളിലും പര്യടനം നടത്തിയിരുന്നു. കൊച്ചിയിലെ സ്കൂളുകളിൽ പര്യടനം പൂർത്തിയാക്കി ദക്ഷിണ നാവികത്താവളത്തിൽ തിരിച്ചെത്തിയ ദീപത്തിന് സ്വീകരണം നൽകി. കരസേനയുടെ തിരുവനന്തപുരം 91 ഇൻഫന്ററി ബ്രിഗേഡിന് ക്യാപ്റ്റൻ സാമുവൽ ലാൽത്തൻ മാവിയയ്ക്ക് വിജയദീപം നാവികത്താവളം മേധാവി വൈസ് അഡ്മിറൽ എ.കെ. ചൗള കൈമാറി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, VICTORY FLAME
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.