SignIn
Kerala Kaumudi Online
Tuesday, 23 April 2024 2.39 PM IST

മുൻഗണന റേഷൻ കാർഡ്: തിരിച്ചേൽപ്പിക്കാനുള്ള തീയതി 15 വരെ നീട്ടി

ration-card

കൊച്ചി: മുൻഗണനാ റേഷൻ കാർഡുകൾ അനർഹമായി കൈവശം വച്ചിരിക്കുന്നവർക്ക് പിഴയോ മറ്റ് നിയമ നടപടികളോ കൂടാതെ തിരിച്ചേൽപ്പിക്കുന്നതിന് അനുവദിച്ച സമയം 15 വരെ ദീർഘിപ്പിച്ചു. ജില്ലയിലാകെ 5500 കാർഡുകളാണ് ഇതുവരെ പൊതു വിഭാഗത്തിലേക്ക് മാറ്റിയത്.

സംസ്ഥാന കേന്ദ്ര സർക്കാർ ജീവനക്കാർ, അദ്ധ്യാപകർ, പൊതുമേഖല സഹകരണ സ്ഥാപനങ്ങളിലെ സ്ഥിരം ജീവനക്കാർ, സർവീസ് പെൻഷണർമാർ, ആദായ നികുതി നൽകുന്നവർ, പ്രവാസികളടക്കം കാർഡിൽ ഉൾപ്പെട്ട എല്ലാ അംഗങ്ങൾക്കും കൂടി പ്രതിമാസം 25000 രൂപയോ അതിലധികമോ വരുമാനമുള്ളവർ, ഒരു ഏക്കറിലധികം ഭൂമി കൈവശം ഉള്ളവർ, 1000 ചതുരശ്ര അടിക്ക് മുകളിലുള്ള വീട് ഫ്ലാറ്റ് സ്വന്തമായി ഉള്ളവർ, ഏക ഉപജീവനമാർഗമായ ടാക്‌സി ഒഴികെ സ്വന്തമായി നാലുചക്ര വാഹനം ഉള്ളവർ തുടങ്ങിയവരാണ് മുൻഗണന കാർഡിന് അർഹതയില്ലാത്തവർ. ഇക്കൂട്ടരെ കുറിച്ച് ആർക്കും പരാതിപ്പെടാം.

ജില്ലാ സപ്ലൈ ഓഫീസ് എറണാകുളം : 04842422251, 04842423359

സിറ്റി റേഷനിംഗ് ഓഫീസർ എറണാകുളം: 04842390809
സിറ്റി റേഷനിംഗ് ഓഫീസർ കൊച്ചി: 04842222002

താലൂക്ക് സപ്ലൈ ഓഫീസർമാർ
കൊച്ചി: 04842224191
കണയന്നൂർ : 04842777598
ആലുവ : 04842623416
നോർത്ത് പറവൂർ : 04842442318
കുന്നത്തുനാട്: 04842523144
കോതമംഗലം : 04852862274
മൂവാറ്റുപുഴ : 04852814956

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, RATIONCARD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.