SignIn
Kerala Kaumudi Online
Tuesday, 23 April 2024 4.04 PM IST

പെട്രോൾ @100

petrol

കൊച്ചി: ഒടുവിൽ ജില്ലയിൽ പെട്രോൾ വില സെഞ്ച്വറിയടിക്കുന്നു. ദി​വസങ്ങൾക്ക് മുമ്പ് നേര്യമംഗലത്താണ് പെട്രോൾ വില ആദ്യമായി നൂറു തൊട്ടത്. 100രൂപ 9 പൈസ ! പക്ഷേ മറ്റി​ടങ്ങളി​ൽ താഴെ തന്നെയായി​രുന്നു.

ഇന്ധന നീക്കത്തിനായുള്ള ചെലവ് കുറവായിനാൽ മറ്റ് ജില്ലകളെ അപേക്ഷിച്ച് എറണാകുളത്ത് പെട്രോൾ, ഡീസൽ വില കുറഞ്ഞു നി​ൽക്കുകയാണ് പതി​വ്. 35 പൈസ കൂടിയ ഇന്നലെയാണ് നിരക്ക് സെഞ്ച്വറി തികച്ചത്. ഡീസൽ വിലയും ജില്ലയിൽ കത്തിക്കയറി. നേര്യമംഗലത്ത് തന്നെയാണ് വില കൂടുതൽ. 94 രൂപ 62 പൈസ. ശരാശരി 94രൂപ 30പൈസ.

ഇന്നോ നാളെയോ ജില്ലയിൽ എല്ലായിടത്തും പെട്രോൾ നൂറടിക്കും. ആ വിധമാണ് കുതിപ്പ്. പ്രീമിയം പെട്രോളിനു രണ്ടാഴ്ച മുൻപു തന്നെ 100 കടന്നിരുന്നു. ഇന്ധന വില കുതിക്കുമ്പോൾ അന്തംവിട്ടു നിൽക്കുകയാണു ജനം. ലോക്ക്ഡൗണിന്റെ ദുരിതങ്ങളിൽ നിന്നു പുറത്തുകടക്കാൻ പെടാപ്പാട് പെടുന്നതിനിടെയാണു പെട്രോൾ വിലയുടെ രൂപത്തിൽ ഇരുട്ടടിയെത്തുന്നത്. ജോലിക്കും മറ്റുമായി സ്വന്തം വാഹനത്തിൽ പോകുന്നവരെയാണു വില നേരിട്ടു ബാധിക്കുന്നത്. വിലക്കയറ്റവും യാത്രാനിരക്ക് വർദ്ധനയും വേറെ വരും.

ഇന്ധനവില ഈ രീതിയിൽ മുന്നോട്ടുപോയാൽ ദിവസവേതനക്കാരുടെ അന്നം മുട്ടും. ഇന്ധന വിലക്കയറ്റം ആദ്യം പ്രതിഫലിക്കുന്നതു ആവശ്യ സാധനങ്ങൾക്കായതിനാൽ കൊവിഡ് കാലത്തും വിലക്കയറ്റം കൂടുതൽ പ്രതിസന്ധിക്ക് വഴിയൊരുക്കും.

വീട്ടിലെ ബുദ്ധിമുട്ടുകൊണ്ടാണ് കൊവിഡ് സാഹചര്യത്തിലും ഓട്ടോയുമായി സ്റ്റാൻഡിൽ എത്തുന്നത്. കിട്ടുന്ന വരുമാനത്തിലെ നല്ലൊരു ശതമാനവും ഇന്ധനത്തിന് ചെലവാകും. ഇതിന് പുറമേ വണ്ടിയുടെ വായ്പ അടയ്ക്കണം. ആകെ ദുരിതത്തിലാണ്.ആരോട് പറയാനാണ്.
അജയ് കുമാർ,ഓട്ടോ തൊഴിലാളി

ബൈക്കിൽ പലയിടത്തും ഓടിയെത്തിയാണ് മീൻ കച്ചവടം. ഇന്ധനവില വർദ്ധന തങ്ങളെ പോലെയുള്ള സാധാരണക്കാരുടെ നടുവൊടിക്കുകയാണ്. വള്ളക്കാരിൽ നിന്ന് മീൻ എടുക്കാൻ പോകുന്നതുമുതൽ വീടുകളിലെത്തിച്ച് വിതരണം ചെയ്യുന്നതിനു വരെ നല്ലൊരു തുക ചെലവാകും. കിട്ടുന്നത് തുച്ഛമായ വരുമാനം.
സെബാസ്റ്റ്യൻ,മത്സ്യവ്യാപാരി

വേറെ ഒരു വരുമാനവുമില്ലാത്തതു കൊണ്ടാണ് പലരും ഈ ജോലിക്കിറങ്ങുന്നത്. കൊവിഡ് വന്നതോടെ ആളുകളുടെ കൈയിൽ പണമില്ല. ഇതോടെ ഓർഡറുകളുടെ എണ്ണം കുറഞ്ഞു. ഒരു ദിവസം 150 രൂപയ്ക്ക് മുകളിൽ പെട്രോൾ അടക്കേണ്ടി വരും. പലദിവസങ്ങളിലും 500 രൂപ പോലും കിട്ടാറില്ല.
അനീഷ് രാജ്,ഓൺലൈൻ ഫുഡ് ഡെലിവറി

ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള ഓട്ടപ്പാച്ചിലിനിടയിൽ നിത്യേനയുള്ള വർദ്ധന ജീവിതം തന്നെ ബുദ്ധിമുട്ടിലാക്കുന്നു. വരുമാനത്തിന്റെ നാലിൽ ഒരുഭാഗവും യാത്രയ്ക്ക് മാത്രം ചെലവാകും. ഇതോടൊപ്പം പാചക വാതകത്തിന്റെ വില വർദ്ധന കുടുംബബജറ്റും താളം തെറ്റിച്ചു.
തസ്‌നീം,വീട്ടമ്മ

സ്ഥലം പെട്രോൾ ഡീസൽ

കൊച്ചി - 99.61- 94.17

പറവൂർ - 99.71 -94.26

അങ്കമാലി -99.76 - 94.30

കാലടി - 99.76 - 94.30

വൈപ്പിൻ - 99.71- 94.24

തൃപ്പൂണിത്തുറ - 99.61- 94.17

പിറവം - 99.76 -94.30

മൂവാറ്റുപുഴ - 99.76 -94.30

കോതമംഗലം- 99.85- 94.39

പെരുമ്പാവൂ‌ർ- 99.76 -94.30

ആലുവ -99.64 - 94.19

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, PETROL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.