SignIn
Kerala Kaumudi Online
Friday, 19 April 2024 11.40 PM IST

സംരംഭകർക്കായി വകുപ്പ് രൂപീകരിക്കണം

contract

കൊച്ചി: കരാറുകാരടക്കമുള്ള സംരംഭകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ പ്രത്യേക വകുപ്പ് രൂപീകരിക്കണമെന്ന് കേരളാ ഗവൺമെന്റ് കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ കേന്ദ്ര - സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു. സംരംഭകർക്ക് മാനേജീരിയൽ ട്രെയിനിംഗും തുടർപരിശീലനങ്ങളും ഉറപ്പാക്കുക, മൂലധനസമാഹരണത്തിനു സഹായിക്കുക, പ്ലാന്റുകൾ, മെഷിനറികൾ തുടങ്ങിയവ വാങ്ങുന്നതിനുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കുക, തൊഴിൽ നിയമങ്ങൾ പരിഷ്‌കരിക്കുക, സർക്കാർ വകുപ്പുകളുടെ അമിതാധികാര പ്രയോഗം അവസാനിപ്പിക്കുക, അനാവശ്യ നടപടിക്രമങ്ങൾ ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളടങ്ങിയ നിവേദനങ്ങൾ കേന്ദ്രസംസ്ഥാന സർക്കാരുകൾക്ക് നൽകി. ചെറിയ മൂലധനവും സ്വന്തം അദ്ധ്വാനവും ആശ്രയിച്ച് പ്രവർത്തിക്കുന്ന ലക്ഷക്കണക്കിന് സംരംഭകരെ അവഗണിക്കുന്ന സമീപനം സർക്കാരുകൾ അവസാനിപ്പിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, CONTRACT ASSOCIATION
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.