കൊച്ചി: തീരക്കടലും ആഴക്കടലും ഖനനത്തിനായും കോർപറേറ്റുകളുടെ മൽസ്യ കൃഷിക്കായും പതിച്ചുനൽകാനുള്ള കേന്ദ്ര സർക്കാരിന്റെ ബ്ലൂ ഇക്കോണമി നയരേഖ പിൻവലിക്കുക, മൽസ്യ തൊഴിലാളികളുടെ തൊഴിലും വരുമാനവും സംരക്ഷിക്കുക, തീരദേശ ജനതയുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എ.ഐ.ടി.യു.സിയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടത്തിയ പ്രക്ഷോഭത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ ധർണ നടത്തി. എറണാകുളം ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ ധർണ ജില്ലാ സെക്രട്ടറി കെ.എൻ. ഗോപി ഉദ്ഘാടനം ചെയ്തു. എം.പി.രാധാകൃഷ്ണൻ ടി.സി.സൻജിത്ത്, പി.എ.ജിറാർ, വി.എസ്. സുനിൽകുമാർ, വി.എം. സിദ്ധിഖ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |