കൊച്ചി: ബൈക്കിൽ തനിയെ നടത്താനിരുന്ന ഭാരതപര്യടനം തേവര എസ്.എച്ച്. കോളേജ് മുൻ പ്രിൻസിപ്പൽ ഫാ. പ്രശാന്ത് പാലയ്ക്കാപ്പിള്ളി മാറ്റിവച്ചു. ഞായറാഴ്ച രാത്രി കൊവിഡ് ബാധ സ്ഥിരീകരിച്ചത് മൂലമാണ് ഇന്നലെ ആരംഭിക്കാനിരുന്ന യാത്ര മാറ്റിയത്. ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ, എസ്.എച്ച്. കോളേജ് പ്രിൻസിപ്പൽ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ച ഫാ. പ്രശാന്ത് പരിസ്ഥിതിസംരക്ഷണം, സമാധാനം തുടങ്ങിയവയുടെ പ്രചാരണം ലക്ഷ്യമിട്ടാണ് യാത്ര ആസൂത്രണം ചെയ്തത്. ഫാ. പ്രശാന്ത് കോളേജ് പ്രിൻസിപ്പലായിരിക്കെ സൈക്കിളിലാണ് വന്നുപോയിരുന്നത്. വിരമിച്ച ദിവസം കളമശേരിയിലെ താമസസ്ഥലത്തേയ്ക്ക് സൈക്കിളിൽ മടങ്ങിയ അദ്ദേഹത്തെ വിദ്യാർത്ഥികൾ അനുഗമിച്ച് യാത്രയപ്പ് നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |