SignIn
Kerala Kaumudi Online
Wednesday, 24 April 2024 11.54 AM IST

പ്രതിദിനവ്യാപനം ആയിരത്തിൽ താഴെ, ജി​ല്ല​ ​ക​ര​ക​യ​റു​ന്നു,​ ആശ്വാസം

fg

കൊച്ചി: പ്രതിദിന കൊവിഡ് പോസിറ്റീവ് കണക്കിൽ സമീപദിവസങ്ങളിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എറണാകുളം ജില്ല എത്തി. ഇന്നലെ 713 പേർക്കു മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ കഴിഞ്ഞദിവസത്തേതിലും നേരിയ വർദ്ധനവ് ഉണ്ടെങ്കിലും രോഗികളുടെ എണ്ണത്തിൽ പ്രകടമായ കുറവ് ആശ്വാസത്തിന് വക നൽകുന്നതാണ്. അതേസമയം രോഗവ്യാപനത്തിന്റെ 96 ശതമാനവും സമ്പർക്കത്തിലൂടെയാണെന്നതും ശ്രദ്ധേയമാണ്. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ 4 പേർക്കും 7 ആരോഗ്യപ്രവർത്തകർക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. 689 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം പകർന്നത്.


 5 ൽ താഴെ

ആമ്പല്ലൂർ, എടവനക്കാട്, എറണാകുളം സൗത്ത്, കടുങ്ങല്ലൂർ, കാഞ്ഞൂർ, ചിറ്റാറ്റുകര, ചേരാനല്ലൂർ, തോപ്പുംപടി, പെരുമ്പാവൂർ, മഞ്ഞള്ളൂർ, വാരപ്പെട്ടി, വൈറ്റില, എടക്കാട്ടുവയൽ, ഐക്കാരനാട്, കിഴക്കമ്പലം, കുമ്പളങ്ങി, പനയപ്പിള്ളി, പിറവം, മട്ടാഞ്ചേരി, വരാപ്പുഴ, വാളകം, വാഴക്കുളം, ശ്രീമൂലനഗരം, അശമന്നൂർ, ആയവന, എറണാകുളം നോർത്ത്, എളംകുളം, കടമക്കുടി, കരുവേലിപ്പടി, കറുകുറ്റി, കല്ലൂർക്കാട്, കവളങ്ങാട്, കീരംപാറ, കുഴിപ്പള്ളി, കോട്ടപ്പടി, ചെങ്ങമനാട്, നായരമ്പലം, പനമ്പള്ളി നഗർ, പല്ലാരിമംഗലം, പാലാരിവട്ടം, പിണ്ടിമന, മലയാറ്റൂർ നീലീശ്വരം, മുളവുകാട്, മൂക്കന്നൂർ, വെണ്ണല, ഉദയംപേരൂർ, ഏഴിക്കര, കൂവപ്പടി, ചളിക്കവട്ടം, പാമ്പാകുട, പുത്തൻവേലിക്കര, പൂണിത്തുറ, പൂതൃക്ക, പെരുമ്പടപ്പ്, മഞ്ഞപ്ര, മാറാടി, രാമമംഗലം എന്നിവിടങ്ങളിൽ പ്രതിദിന തോത് 5 ൽ താഴെയായി.


 ഇന്നലെ രോഗമുക്തി നേടിയവർ........... 1105

 പുതുതായി നിരീക്ഷണത്തിൽ ആയവർ ...... 1669

 കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവർ.......11782

 ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.......................8.9 ശതമാനം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.